തണുത്ത കൈത്തലം കഴുത്തിൽ ചേർത്ത്
നീ പനി നോക്കുമ്പോൾ
എനിക്ക് പനിച്ചു വിറക്കുന്നതിഷ്ട്ടമായിരുന്നു..
നീ പനി നോക്കുമ്പോൾ
എനിക്ക് പനിച്ചു വിറക്കുന്നതിഷ്ട്ടമായിരുന്നു..
തണുത്തു വിറച്ചു കൂനിക്കൂടുമ്പോൾ
നീ പുതപ്പിൻ തുമ്പ് വലിചിട്ടെന്നെ മൂടുമ്പോൾ
എനിക്ക് പനിച്ചുറങ്ങുതിഷ്ടമായിരുന്നു..
നീ പുതപ്പിൻ തുമ്പ് വലിചിട്ടെന്നെ മൂടുമ്പോൾ
എനിക്ക് പനിച്ചുറങ്ങുതിഷ്ടമായിരുന്നു..
കൈപ്പു നാവിലേക്ക് ചൂട് കഞ്ഞിയും ചുട്ട പപ്പടവും
കോരി തരുമ്പോൾ
എനിക്കാപ്പനിക്കാലം ഇഷ്ട്ടമായിരുന്നു..
കോരി തരുമ്പോൾ
എനിക്കാപ്പനിക്കാലം ഇഷ്ട്ടമായിരുന്നു..
എന്നെയോർത്ത് നെഞ്ചിൽ തീ കൂട്ടുന്ന നിൻറെ
ചിറകടിയിൽ ചൂട് തിരയുന്ന
ആ പനിക്കാലം എനിക്കിഷ്ട്ടമായിരുന്നു..
ചിറകടിയിൽ ചൂട് തിരയുന്ന
ആ പനിക്കാലം എനിക്കിഷ്ട്ടമായിരുന്നു..
ഇന്ന് .....
ക്കീറിപ്പോയ നിൻറെ കരിമ്പടത്തിന്റെ സുഷിരങ്ങളിലൂടെ
തണുപ്പിന്റെ സൂചിമുനകൾ എന്നിൽ തറഞ്ഞു കയറുമ്പോൾ
ഞാൻ ഈ പനിക്കാലത്തെ വെറുത്തു പോകുന്നു ........
ക്കീറിപ്പോയ നിൻറെ കരിമ്പടത്തിന്റെ സുഷിരങ്ങളിലൂടെ
തണുപ്പിന്റെ സൂചിമുനകൾ എന്നിൽ തറഞ്ഞു കയറുമ്പോൾ
ഞാൻ ഈ പനിക്കാലത്തെ വെറുത്തു പോകുന്നു ........
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ