2011 ഒക്‌ടോബർ 15, ശനിയാഴ്‌ച
2011 ഒക്‌ടോബർ 6, വ്യാഴാഴ്‌ച
2011 ഒക്‌ടോബർ 1, ശനിയാഴ്‌ച
പ്രണയ നിലാവ്
അന്നൊരു മഴയുള്ള രാവില്‍ നിനക്കാതെ
നിന്‍ പാതസ്വര കിലുക്കങ്ങലെന്നെ ഉണര്‍ത്തി
ഒരു നിശാഗന്ധി വിടരും സുഗന്ധമോടെ.
പിന്നെ എന്‍ ഹൃദയ വാതിലില്‍ മുട്ടി വിളിച്ചൂ നീ
കരളില്‍ മുഴുവന്‍ നീ നിറച്ചന്നു മധു
കനവില്‍ വീണ്ടും മഴവില്‍ നീര്‍ത്തി നീ
ചെവിയില്‍ ചേര്‍ത്ത് വച്ചു നീ നിന്‍ അധരങ്ങളാല്‍
നിറയെ പകര്‍ന്നു ചുടു പ്രണയാര്‍ദ്ര കവിതകള്‍
ആമ്പല്‍പൂ നിരമാര്‍ന്ന്‍ നിന്‍ തുടുവിരലുകളാല്‍
എന്‍ ഹൃദയ നിലവറകള്‍ തന്‍ താഴുകള്‍ തുറക്കെ
നിറയുന്നു നിന്‍ ചുടു നിശ്വാസങ്ങള്‍ അതിലാകെയും
അറിയുന്നു ,അതെന്‍ തനു ആകെയും നിറവതു.
നിന്‍ നീല മിഴികള്‍തന്‍ പ്രണയ നിലാവ്
എന്നെന്‍ ഇരുള്‍ വഴികളില്‍ നിറയുന്നു.
നിന്‍ കവിള്‍ ചുഴികള്‍
ഞാനതിന്‍ ആഴങ്ങളില്‍ മുത്തുകള്‍
തേടി അലയാന്‍ കൊതിപ്പൂ സദാ
നിന്‍ ചിരി വിടരും വില്ലിന്‍ അമ്പു കളേറ്റെന്‍
കരളില്‍ പൊടിയും നിണനിറം കലര്‍ന്ന -
പനിനീര്‍പൂക്കള്‍ ആകെ നിറഞ്ഞു
ഇന്നെന്‍ ജീവിത പൂവനിയില്‍ .
ഇനി എന്നു വന്നു നിരയുമെന്‍ പൂന്കാവനതിങ്കല്‍ നീ
ഇനിയെന്നെന്‍ രാവുകളില്‍ നിറയുമൊരു തിങ്കളായ് നീ
ഇനിയെന്ന് വന്നു നിറയുമെന്‍ സിരകളില്‍ നീ
ഒരു മദകര മാസ്മര സുഗന്ധമായ്
2011 സെപ്റ്റംബർ 11, ഞായറാഴ്‌ച
തിരുവോണ പിറ്റേന്നു
തിരുവോണ പിറ്റേന്നു അടുക്കള പിന്നാമ്പുറത്ത്
ഒരു പൂച്ച വയറ് കാളിയിരുന്നു
ഹാങ്ങോവര്‍ വിടാന്‍ മടിച്ചുകൊണ്ടൊരു
കോട്ടുവായ് ഉറക്കത്തിലേക്ക്
വീണ്ടും മുഖം പൂഴ്ത്തി .
നഗരത്തിലെ ബാറിനു പുറകുവശം
സ്പടിക കുന്ന് തലയുയര്‍ത്തി നിന്നു.
ചാനലുകാര്‍ കണക്കുകൂട്ടിയിട്ട
അക്കങ്ങള്‍ ചിരിയോതുക്കാന്‍
പാടുപെടുന്നത് കണ്ടു .
2011 സെപ്റ്റംബർ 8, വ്യാഴാഴ്‌ച
വരമുണ്ടോ മന്നാ
പതിവുപോലീ തിരുവോണ നാളിലുമെത്തീ
മന്നന്‍ മാവേലീ
കണ്ടു മുന്നിലൊരു കുടിലിന്‍ മുറ്റത്തൊരു ബാലന്‍
നിസ്സ്വനായ് നിസ്സംഗം വഴിയില്‍
കണ്ണു നട്ടിരിപ്പൂ അവന്‍
എന്തു നീ ചിന്തിചിരിപ്പൂ വെന്നാരാഞ്ഞൂ മന്നന്‍
പൂക്കളമില്ലാ പൂവിളിതന്നാരവമില്ലാ
എന്തിതു കുഞ്ഞേ ഓണമല്ലേ ?
ഞാനിതാ വന്നെത്തിയില്ലേ..?
പൂക്കളമിടാന്‍ പൂവിറുക്കാന്‍
എനിക്കൊരു ബാല്യം തന്നിടാന്‍,
വീണ്ടുമൊരു പൂക്കാലം തന്നിടാന്‍
വരമുണ്ടോ മന്നാ ?
കാണം വിറ്റുമെന്നും ഓണമാടീടുമച്ചന്റെ
ബധിര ബോധത്തില്‍ വെളിച്ചംപകര്‍ന്നിടാന്‍
വരമുണ്ടോ മന്നാ ?
ഉത്രാട രാത്രി വെളുത്തിടും വരെയും
അച്ചനെ കാത്തു തളര്‍ന്നു മയങ്ങുമെന്നമ്മതന്‍
ചുണ്ടിലൊരു നുള്ള് പുഞ്ചിരി പൂവിടാന്‍
വരമുണ്ടോ മന്നാ ?
കണ്ണീരിനുപ്പിട്ടു ചേര്‍ത്തൊരുനാഴി-
അരിയിട്ട് ഞങ്ങളെ വയര്‍ നിറചൂട്ടുവാന്‍
വരമുണ്ടോ മന്നാ ?
പഴയോരോണം മണക്കുമീ പഴകി നരച്ചൊരീ
ഉടുപ്പല്ലാതൊരു പുത്തനുടുപ്പെന്‍
കുഞ്ഞു പെങ്ങള്‍ക്ക് കിട്ടുവാന്‍
വരമുണ്ടോ മന്നാ ?
ഓണമെത്തും നാളുകളിലീ പാവങ്ങള്‍ ഞങ്ങള്‍തന്‍
കണ്ണീര്‍ പൂക്കളാലീ മുറ്റത്ത് വിരിയും
പൂക്കളമിട്ടു വരവേല്‍പ്പിത്നിന്നെ മന്നാ
അങ്ങ് ദൂരെ പൂവിളിയാഹ്ലാദആരവമുയരുന്നു
യാത്രയായിടു ഇനിയും ഓണ മുറ്റങ്ങള്‍ ഏറെയില്ലേ, മന്നാ
ഒരു നിമിഷ മിടറും കാല്‍ വിറച്ചൂ മന്നന്റെ
ബാലന്‍ വിരിച്ചൊരാ പായില്‍
തളര്‍ന്നിരിക്കെ അമ്മ നല്‍കി
ഒരു കപ്പു ചായ മന്നനായ്
ചൊന്നു മാവേലിമന്നന്‍
മനസ്സ് നിറഞ്ഞെന്നു,
മനസ്സ് നിറഞ്ഞെന്നു,
ഓണമുണ്ടുവെന്നായെന്നു.
കേട്ട വരങ്ങളൊന്നും നല്‍കിടാനാകാതെ
മന്നനിറങ്ങുന്നൂ കുടിലില്‍നിന്നും
അങ്ങ് ദൂരെ ആരവങ്ങളുയര്‍ന്നൂ പൊങ്ങുന്നൂ
പൂവേ പൊലിപൂവേ ..പൂവേ പൊലിപൂവേ ..
2011 ഓഗസ്റ്റ് 18, വ്യാഴാഴ്‌ച
മധുരം പാടിയ ഗായകാ.
പ്രിയ ഗായകാ ഇതാ എന്‍ കരളില്‍ വിടര്‍ന്ന പൂക്കള്‍
കണ്ണീരിന്‍ ഉപ്പു കലര്‍ന്ന ഈ പനിനീര്‍പൂക്കള്‍
ഒരു കാവ്യമാലയായ് നിന്‍ സ്മൃതിമണ്ഡപത്തില്‍,
അണിയൂ,..അണിയൂ മധുരം പാടിയ ഗായകാ.
പ്രിയ സംഗീത സംവിധായകന്‍ ജോണ്സണ്‍ മാസ്റ്ററുടെ ഓര്‍മയ്ക്ക് മുന്നില്‍
മധുരം പാടിയ ഗായകാ.
പ്രിയ പാട്ടുകാരാ,.
പാട്ടിന്‍ പൂവാടിയില്‍
പാട്ടിന്‍ പൂവാടിയില്‍
പരിമളം തൂകിടുന്നു
നിന്‍റെ കുറെ വാടാ മലരുകള്‍.
നിന്റെ കുറെ വാടാ മലരുകള്‍.
നിറയുന്നെന്നിലാ പൂക്കള്‍
തന്‍ സുഗന്ധമാകെയും.
തന്‍ സുഗന്ധമാകെയും.
പ്രിയ മാസ്റ്റര്‍,.
നിന്‍ ഈണം പകര്‍ന്ന
ശ്രുതി നിലാവ്
നിന്‍ ഈണം പകര്‍ന്ന
ശ്രുതി നിലാവ്
നിറഞ്ഞിരുന്നൂ എന്‍
ജീവിത വഴികളിലെന്നും.
ജീവിത വഴികളിലെന്നും.
സ്വപ്നങ്ങളില്‍
മഴവില്ല് നീര്‍ത്തിയിരുന്നൂ -
മഴവില്ല് നീര്‍ത്തിയിരുന്നൂ -
നിന്‍ ഹര്‍ഷ ബാഷ്പ ഗീതികള്‍ .
മറന്നിടാനാകുമോ
നിന്‍ സുസ്വര ശ്രുതി മഴകള്‍.
നിന്‍ സുസ്വര ശ്രുതി മഴകള്‍.
നീ പകര്‍ന്ന ഈണത്തിന്‍
വര്‍ണച്ചിറകുകള്‍-
വര്‍ണച്ചിറകുകള്‍-
വീശിയാ ഗാനഗഗന
വീഥികളിലാകെ പറന്നിടാന്‍,
വീഥികളിലാകെ പറന്നിടാന്‍,
നിന്‍ ഭാവഗാന യമുനയില്‍
നീന്തി നീരാടുവാന്‍;
നീന്തി നീരാടുവാന്‍;
പിറന്നീടണമിനിയുമീയുലകിലെന്നു
മോഹിചിടട്ടെ.
മോഹിചിടട്ടെ.
കൈക്കുടന്ന നിറയെ
തിരു മധുരോതര ഈണങ്ങളാല്‍
തിരു മധുരോതര ഈണങ്ങളാല്‍
കരളുകളില്‍ തേനിംബം നിറച്ചിടാന്‍ -
ഇതളടര്‍ന്ന ഈ വഴിയിലൂടെ
വരുമോ നീ ഇനിയുമീയുലകില്‍,
ഗാന വസന്തമേ .
വരുമോ നീ ഇനിയുമീയുലകില്‍,
ഗാന വസന്തമേ .
എന്‍ പ്രിയതന്‍
പൂതേന്‍ ചിരിപോല്‍ മധുരമാം
പൂതേന്‍ ചിരിപോല്‍ മധുരമാം
നിന്‍ നാദമധുരഗാനവീചികള്‍
മനതാരില്‍ നിറയെ
മനതാരില്‍ നിറയെ
അറിയുന്നു ഞങ്ങളില്‍ നിന്ന് നീ
മുറിഞ്ഞടര്‍ന്ന വേദന.
മുറിഞ്ഞടര്‍ന്ന വേദന.
ഇനിയും പിറക്കാനിരുന്ന
നിന്‍ മധുര ഗീതങ്ങള്‍-
നിന്‍ മധുര ഗീതങ്ങള്‍-
തുടിക്കുന്നു നിന്‍ ഗിറ്റാറിനുള്ളില്‍,
ഉയിര്ക്കൊണ് ട് പിറന്നിടാന്‍
ഉയിര്ക്കൊണ്
പ്രിയ ഗായകാ
ഇതാ എന്‍ കരളില്‍ വിടര്‍ന്ന പൂക്കള്‍
ഇതാ എന്‍ കരളില്‍ വിടര്‍ന്ന പൂക്കള്‍
കണ്ണീരിന്‍ ഉപ്പു കലര്‍ന്ന
ഈ പനിനീര്‍പൂക്കള്‍
ഈ പനിനീര്‍പൂക്കള്‍
ഒരു കാവ്യമാലയായ്
നിന്‍ സ്മൃതിമണ്ഡപത്തില്‍,
നിന്‍ സ്മൃതിമണ്ഡപത്തില്‍,
അണിയൂ,..അണിയൂ
മധുരം പാടിയ ഗായകാ.
മധുരം പാടിയ ഗായകാ.
2011 ഓഗസ്റ്റ് 13, ശനിയാഴ്‌ച
2011 ഓഗസ്റ്റ് 9, ചൊവ്വാഴ്ച
2011 ഓഗസ്റ്റ് 2, ചൊവ്വാഴ്ച
ഞാന്‍ ജോര്‍ജ്,ചന്ദനമരങ്ങളുടെ സ്നേഹിതന്‍
മണ്ണില്‍,കാറ്റില്‍, മനസ്സുകളില്‍
ചന്ദന ഗന്ധം നിറയും മറയൂരില്‍
മരണവും പിന്നിട്ടെത്തി പിന്നെയും ,
ഈ ചന്ദനാരണ്യകത്തില്‍ ഒരു കാവലാളായ്.
ഞാന്‍ ജോര്‍ജ്, ചന്ദന മരങ്ങള്‍തന്‍ സ്നേഹിതന്‍.
കലര്‍ന്നുപൊയ് ഈ മണ്ണിലെന്‍ ആത്മാവ്.
എത്രയോടി കളിച്ചീ ചന്ദനമരങ്ങള്‍ക്കിടയിലെന്‍ ബാല്യം.
എത്ര ഞാന്‍ വാരിനുകര്‍ന്നീ ചന്ദനസുഗന്ധങ്ങളാകെയും
സ്മൃതിയില്‍ നിറഞ്ഞുനില്പൂ ഇപ്പോഴുമാ മരങ്ങള്‍
കാണാതായവ,ഒന്നൊന്നായി കണ്‍മുന്നില്‍ നിന്നുമായ്.
ചന്ദനം നിറച്ചു പൂത്തുലഞ്ഞ കാട് ശൂന്യമാകുന്നു
നഗ്നയാകും ഭൂമിക്ക് നാണംമറച്ചിടാന്‍
നല്‍കാനെനിക്കിന്നു ഒന്നുമേയി ല്ല
നിസ്സംഗമാം മൌനമല്ലാതെ.
പൊട്ടിത്തെറിച്ചെന്‍ കലാപമനസ്സന്നു
പത്രക്കാരോടായ്, ഒരു ഭ്രാന്തനെപ്പോല്‍.
കടപിഴുതെടുക്കപ്പെട്ട ചന്ദനമരങ്ങള്‍ക്കായി -
ഖിന്നനായ് പൊട്ടിക്കരഞ്ഞു .
അന്നെന്‍ കണ്ണുകളിലെരിഞ്ഞ കോപാഗ്നിയില്‍
ദന്ദഗോപുരവാസികളാം ജനസേവകര്‍തന്‍
ഉടുവസ്ത്രങ്ങള്‍ കത്തിയമര്‍ന്നു.
ചാരിവച്ചു ഞാനന്ന്,അപായ സൂചകങ്ങള്‍.
ചാരിവച്ചു ഞാനന്ന്,അപായ സൂചകങ്ങള്‍.
വിളവു തിന്നിടും വേലികളില്‍ .
"കള്ളനുംപോലീസും" കോലങ്ങള്‍ -
കെട്ടിയാടി അട്ടഹസിച്ചാഖോഷിചൂ,അധികൃതര്‍.
വിലയുള്ള കടലാസ്സിലെ ഗാന്ധിതല
വിലപിച്ചൂ തന്‍ ഗതികേടോര്‍ത്ത്.
ചന്ദനമരങ്ങളുടെ അസ്ഥിമാടങ്ങളില്‍ -
തലതല്ലി കേണുകരഞ്ഞു,വേദനയില്‍ നീറി.
മരങ്ങളില്ലാത്ത,ശൂന്യതയില്‍ എന്‍ വനരോദനം-
മാറ്റൊലികൊള്ളാതെ ചിതറിവീണു,കുഴിമാടങ്ങളില്‍.
ഒരിക്കലൊരു ചന്ദനമരത്തിന്‍
സുഗന്ധ നിര്ഭരമാം നിലാ തണലില്‍
ഒടുക്കി ഞാനെന്‍ പ്രാണനന്നു.
മരമില്ലാ മറയൂരിന്‍ നഗ്നഭൂമിതന്‍ വിജനമാം
വിദൂരതയില്‍ ഞാനന്ന് നടന്നകന്നൊരു ബിന്ദു മാത്രമായ് .
ചന്ദനമരങ്ങള്‍ക്ക് വെറുമൊരു ഓര്‍മ മാത്രമിന്നുഞാന്‍ .
ഞാന്‍ ജോര്‍ജ്,ചന്ദന മരങ്ങളുടെ സ്നേഹിതന്‍,
ചന്ദനക്കാടിന്റെ അദൃശ്യനാം ഒറ് റയാള് കാവലാള്‍.
2011 ജൂലൈ 14, വ്യാഴാഴ്‌ച
പെണ്ണാരെന്നറിയുക
കഥകേട്ടുഅച്ഛന്റെ നെഞ്ചില്‍ കിടന്നു
കൊണ്ടെന്നു മെന്‍അമ്മ പ്പുതപ്പില്ലുറങ്ങി ഞാന്‍.
മാമന്റെ പുന്നാര പേരകിടാത്തിയായ്
ചേട്ടനോ ഓമന കുഞ്ഞനുജത്തിയായ്
പാറി പറന്നൊരു പൂമ്പാറ്റയായ്പിന്നെ
തൊടിയിലെ പൂക്കള്‍ക്കോരോമനതോഴിയും
അയല്‍ക്കാര്‍ക്ക് ഓമന കുസൃതിക്കുരുന്നായി
ചന്തത്തില്‍ ചിറകുകള്‍ വീശി വിരിച്ചു ഞാന്‍
ആവോളം വാനില്‍ പറന്നിരുന്നു
ഞാനെന്ന ബാല്യം കുമാരിയായ്
യുവതിയായ് അമ്മയും അമ്മൂമ്മയായി വളര്‍ന്നു.
തലമുറ തലമുറയെത്ര കടന്നു പൊയ്
എന്നീകലികാല നേരത്തെനിക്കിന്നു
കൂടെ പറന്നിടാന്‍ പൂമ്പാറ്റയില്ല.
കൂടെ കളിക്കുവാന്‍ കോണ്‍ക്രീറ്റ് തൊടിയിലോ
പൂവില്ല പുല്ലില്ല കൂട്ടുകാരുമേ കൂടെയില്ല.
തുമ്പയും തുളസിയും ചുറ്റില്‍
നിറക്കുന്ന പരിമളം നിനവില്‍ മറന്നുതുടങ്ങിയ
തെന്നല്‍ മാത്രം എന്‍റെ കൂട്ട്കാരി.
കണ്ണ് തുറന്നെപ്പോള്‍ നോക്കിയെന്നാകിലും
അമ്മയും അച്ഛനും ചാറ്റിങ്ങിലും.
പാടി യുറക്കുവാന്‍ അമ്മ വരുന്നില്ല കഥ പറഞ്ഞീടുവാന്‍
നേരമില്ലച്ചനും കൂടെ കളിക്കാന്‍ ചേട്ടനോ കൂട്ടില്ല .
ഒരോരോലോകത്തു ഉണര്‍ന്നുമുറങ്ങിയും
കാലം കഴിക്കുന്ന യന്തിരന്മാര്‍.
കണ്ണീരു വില്‍ക്കുന്ന സീരിയല്‍ ചന്തകള്‍
ക്യാപ്സൂള്‍ പരുവത്തില്‍ അനുഭവം തന്നപ്പോള്‍
ബാല്യത്തിലേ ഞാന്‍ യുവതിയായി.
ചുറ്റും അറയ്ക്കുന്ന നോട്ടം എറിയുന്നോര്‍
ആരെന്നറിവില്‍ ഞാന്‍ ഞെട്ടിടുന്നു.
ബന്ധവും സ്വന്തവും കാമത്തിനന്ന്യമാം
അന്ധകാരം പരന്നോരീയുലകം
കാമം മണക്കുമീ കാലമെനിക്കിന്നു
നരകത്തിനേക്കാള്‍ ദുരിത പൂര്‍ണം.
പെണ്ണായ് പിറന്നവളിന്നീ ധരണിയില്‍
പെണ്ണല്ല വെറുമോരോമേനി മാത്രം.
കാമ വെറിപൂണ്ടു പിച്ചിപോളിക്കുവാന്‍
മാത്രമായ് തീര്‍ന്നൊരു മാംസപിണ്ഡം.
അമ്മയെ പെങ്ങളെ കുഞ്ഞനുജത്തിയെ
നോക്കിടുന്നു ചിലര്‍ കാമാന്ധരായ്.
ആറല്ല ആറുമാസം പോല്‍
തികയാത്ത കുഞ്ഞിനെപോലും വിടാത്തവരുണ്ടല്ലോ
മൃഗരെന്നു പോലും പറയുക വയ്യല്ലോ
ജന്തുക്കളെത്രയോ ഉന്നതരിവരെക്കാള്‍.
ഭൂമിയില്‍ ജീവന്റെ പരമാണു പൊടിയുന്ന
ദേഹമീ പെണ്ണിന്റെ മേനിയെന്നറിയുക
സ്രിഷ്ടിയായ് സ്ഥിതിയായ് സംഹാരമായിടും
ഉഗ്രമാം ഊര്‍ജ്ജമീ പെണ്ണിലുണ്ടറിയുക.
2011 ജൂലൈ 3, ഞായറാഴ്‌ച
ഒരേ തൂവല്‍ പക്ഷികള്‍ നാം
സാംജി.പി.എസ്ചെട്ടിക്കാട്
ഒരേ തൂവല്‍ പക്ഷികള്‍ നാം
ആര് നീ,എന്‍ കനവിന്‍ കതിരുകള്‍
വിളയും പാടങ്ങളില്‍ മുന്‍പ് കണ്ടില്ലിതുവരെ.
ആര് നീ കരളില്‍ മധു നിറക്കും വണ്ടായ്
എന്‍ നിനവുകളില്‍ വന്നു നിറവതു .
ആര് നീ, വിജനമാം എന്‍ മനസ്സിന്‍ നിഗൂഡതകളില്‍
ഒരു നിലാ വെട്ടമായ് വന്നുനില്പ്പതു .
അറിയുന്നു ഞാനെന്‍ ഹൃദയ സ്പന്ദനങ്ങളില്‍
നിന്‍ നെഞ്ചിന്‍ താള മലിയും നാദം .
നിന്‍ സ്വരമഴയില്‍ കുതിര്‍ന്നെന്‍
നിമിഷ ബിന്ദുക്കള്‍ സുവര്‍ണമാകുന്നതറിവൂ ഞാന്‍.
മനതാരില്‍ കവിതയായ് നിറഞ്ഞും
എന്‍ സര്‍ഗ്ഗ ഭാവനയില്‍ മഴവില്ലായ് നിറഞ്ഞും
എന്നിലെ ഞാനായ് നീ അലിയവെ
അറിയുന്നുഞാന്‍,തിരയുകയായിരുന് നു
നിന്നെ ജന്മ ജനമാന്തരങ്ങലായെന്നു.
എന്‍ നിശ്വാസ തന്മാത്രകള്‍ പിടയുന്നെന്നില്‍
നിന്‍ സാമിപ്യമില്ലാനിമിഷങ്ങളില്‍ .
അവ നിര്‍ഗമിക്കും നിമിഷങ്ങളില്‍, പൊട്ടുന്നു
ഹൃദയകോശങ്ങള്‍, അറിയാ പൊരുളുകളാല്‍.
ഒരേ തൂവല്‍ പക്ഷികള്‍ നാം
കിടപ്പൂ നീളെ വാനം,അതിരുകലില്ലാതെ നമുക്ക് മുന്നില്‍.
പറിന്നിടാം ചിറകിലെ ജീവന്‍ നിലക്കും വരേയ്ക്കും.
വരിക തോഴീ, വൈകിടാതെ
വിളഞ്ഞു നില്പൂ പാടങ്ങള്‍ നീളെ നമുക്കായ് .
നിന്‍ കൊലുസ്സിന്‍ മണി നാദമായ് അലിയാന്‍
നിന്‍ ചിരിതന്‍ കുളിനീരില്‍ നനഞ്ഞിടാന്‍,
നിന്‍ സ്നേഹധാരയില്‍ സ്വൊയം മറക്കാന്‍
പിറന്നിടുമിനിയും ഞാനീ ധരണിയില്‍.
പിറന്നിടും ഞാനിനിയും ഒരു കൊലുസായ്.
നിന്‍ പാദത്തിലലിഞ്ഞു മയങ്ങാന്‍
കാറ്റായ് നിന്നെതഴുകന്‍, ശ്വാസമായ് നിന്നില്‍ നിറയാന്‍,
പിറന്നിടുമിനിയു ം
ഞാനീ തീരത്തൊരു കണികയായെങ്കിലും.
2011 ജൂൺ 27, തിങ്കളാഴ്‌ച
ചെരാതുകള്‍ ആടിയുലയും സന്ധ്യയില്‍
ചെരാതുകള്‍ ആടിയുലയുംസന്ധ്യയില്‍
ഒരുനാളിലൊരു ഇളവെയില്‍ പകലില്‍
നിനക്കാതെ വന്നാ മടുത്ത മധ്യാഹ്നത്തില്‍
കയ്യില്‍ പൊട്ടിയ കുപ്പിവളകളും
നെറ്റിയില്‍ കലര്‍ന്ന ചാന്തും പിന്നെ
കാലില്‍ സാദാ ചിരിക്കും കൊലുസ്സുമായ്.
കൂട്ടിനായ് നീ തൊട്ടു വിളിച്ചൂ
പകലിന്‍ ഇളവെയില്‍ കുളിരില്‍
ഒരുമിച്ചു പറന്നാല്‍ അക്കരെ ആ
സൌഹൃദ വനിയില്‍ കൂട്ടുകൂടാമെന്ന്
കളിയായ് പതിയെ കാതില്‍ ചൊല്ലി
കരളില്‍ കയറി തൊട്ടു നോക്കിയവിടം
വെറുതെ നുള്ളി ഒരുതുള്ളി ചോര
പൊടിയെ ഖേദിച്ചു ചൊല്ലി
"അതില്‍ നിറയും എന്തെന്ന് നോക്കി ഞാന്‍ "
പിന്നെയവള്‍ ചിരിച്ചു കുപ്പിവളകള്‍കൊപ്പം
സഖിയല്ല,തോഴിയായിടും, കൂട്ട് തന്നിടാം
ആ സൌഹൃദ വൃക്ഷതിനുച്ച്ചി തന്‍
കൊമ്പിലിരുന്നോരുപാട് കഥകള്‍ ചൊല്ലിടാം
മന്നസ്സില്‍ നിറഞ്ഞോഴികിടും നാദയമുനയിലലിഞ്ഞു
കരളില്‍ നിറയും സുസ്വരശ്രുതിയിലോഴുകാം
കളിചിരി മഴയില്‍ കുതിര്‍ന്നു
ചെറു കുളിരും പനിയും നനഞ്ഞു
കൂട്ടിലണഞ്ഞു, തനിയെ പിന്നെയും
തപിക്കും ദേഹമതില്‍ നിറയും
വേറിടും ദുഖത്തിന്‍ കംബളം പുതച്ചും.
പിന്നെയും എരിയും മനസ്സിലെ നിലാവും
ഊതി ക്കത്തിച്ചു പ്രാവുകളായ്പറന്നകലേ
മൈത്രീനദീ തീരംകടന്നോത്തു കൂടി നാം
കണ്ണീര്‍ചിരികള്‍ തന്‍ അക്കരെ ഇക്കരെ നീന്തി,
ദിന കൃത്യ ഇടവേളകളിലെന്നും.
കുതിരും കവിള്‍തടത്തില്‍ ,കണ്ണീര്‍ കലങ്ങി
കുത്തിയൊഴുകും നീല മിഴികളും,
മന്ദസ്മിതതിലോളിപ്പിച്ചു മുന്നില്‍ വന്നു നീ ,
തെളിച്ചിരുന്നേന്‍ സന്ധ്യചെരാതുകളിലെന്നും-
അഗ്നിയില്‍ നിന്നുമെടുത്തൊരു നെയ്‌തിരിയുമായ്.
ചെരാതുകള്‍ ആടിയുലയും സന്ധ്യയില്‍
ഇരുള്‍ കോപ്പുകൂട്ടി വിഴുങ്ങുവാന്‍, വെളിച്ചത്തെ
രാത്രിതന്‍ മൌനത്തെ കീറി
ചീവീടുകള്‍ പരിഹസിച്ചു മൂളി,
കരളിലെ വെട്ടം ഇരുള്‍ വിഴുങ്ങി.
സൌഹൃത വൃക്ഷത്തിന്‍ നിഴല്‍,
രാത്രികള്‍ താണ്ടി ഏറെ കടന്നു പൊയ്
ഇലകള്‍ കൊഴിഞ്ഞ മരത്തില്‍ , കൂട് കൂട്ടി,യിരുളും
കരളില്‍ കരിന്തിരി കത്തി പുകഞ്ഞിടെ
അറിയില്ലവള്‍ പൊയ് മറഞ്ഞതെവിടെയെന്നു.
2011 ജൂൺ 22, ബുധനാഴ്‌ച
നിങ്ങള്‍ കേള്‍ക്കുന്നുവോ ആ തേങ്ങല്‍ ..?
അന്നൊരു മഴയുള്ള രാത്രിയില്‍
മനസ്സിലവന്‍ കോറിയിട്ട ചിത്രങ്ങള്‍,
ആ വിരലുകള്‍ എന്‍ വിരലുകളില്‍ തീര്‍ത്ത നഖചിത്രങ്ങള്‍
മനസ്സില്‍ ആ മനസ്സ് കോര്‍ത്ത് വലിച്ച നിമിഷങ്ങള്‍
അതുവരെ കേള്‍ക്കാത്ത ഭാഷയില്‍ അവന്‍ പകര്‍ന്ന
മധുരമാം മൊഴികളില്‍ ഞാന്‍ അലിഞ്ഞു ചേരുകയായിരുന്നു
അവനിലെ രാഗമായ് അലിയാന്‍ സ്വയമില്ലതാവാന്‍
കൊതിച്ചനിമിഷങ്ങള്‍ ....
അന്നെന്‍ തൊടിയില്‍ വിരിഞ്ഞ പൂവുകളില്‍
ഇറ്റുനിന്ന തേന്‍ കണങ്ങള്‍ അവന്റെ
പുഞ്ചിരികളായിരുന്നു.
അവന്‍ ഐത അമ്പുകള്‍ തറച്ചെന്‍
കരളില്‍ നിന്നിറ്റിയ നിണംവീനെന്‍
സ്വപ്നങ്ങളില്‍ നിറം പടര്‍ന്നിരുന്നു
ഒരു നോട്ടത്തില്‍, ചെറു സ്പര്‍ശനങ്ങളില്‍
അവന്‍ എന്‍ മനം കോരിയെടുത്തു.
പെയ്തുനില്‍ക്കും അവന്റെ രാഗമഴയിലേക്കെന്നെ
ക്ഷണിചില്ലേ
അങ്ങ് ദൂരെ സ്നേഹത്താല്‍ മേല്കൂരയിട്ട
നിറയെ ആനന്തപൂവുകള്‍ മാത്രം വിരിയാറുള്ള
കൂട് കാത്തിരിക്കുന്ന രഹസ്യം ചൊല്ലിയില്ലേ നീ
പിന്നെ നിന്‍ ചിറകുരുമ്മി ഇങ്ങു പറന്നിടുമ്പോള്‍
നീ ചൊല്ലിയില്ലേ ഇനി നമ്മളൊന്നെന്നു.
ഇന്നു ഞാനീതെരുവില്‍ എന്‍ മുഷിഞ്ഞ മാറാപ്പില്‍
നീ തന്ന നല്ല കുറെ നിമിഷങ്ങള്‍ തന്‍ മുത്തുകള്‍ കാത്തിടുന്നു,
വെറും കല്ലുകലായിരുന്നവയെന്ന് അറിഞ്ജീടുകിലും.
ആപണ തെരുവില്‍ നീ എന്നെ വില്‍ക്കവേ
നിന്റെ ലാഭം വിഹിതം എത്രയാകിലും ,
അതില്‍നിന്നൊരു വിഹിതമെന്‍ ഗര്‍ഭപാത്രത്തില്‍ മരിച്ച
കുഞ്ഞു കിനാക്കളുടെ ശവമടക്കിനെങ്കിലും
നീക്കി വയ്ക്കുക.
ചന്തയിലിറച്ചിഎന്നപോല്‍ എന്‍ മേനി
യിലാര്‍ത്തി പൂണ്ടവരില്‍,
വെറി പൂണ്ടു മൃഗമായ് രെതി വേളയിലെന്‍
മേനിയെ കീറിടുന്നരില്‍ .,
നീറുമെന്‍ വ്രെണങ്ങളില്‍ തീക്കൊള്ളിയാല്‍ കുത്തി
രെസിക്കുന്നവരില്‍,നീയുമുന്ടെന് നറിയുകില്
ഒരു നിമിഷമെന്‍ പൂമേനി
അഴുകിയോലിച്ചൊരു ശവമായിടാന്‍ കൊതിചീടവെ,
വണ്ടുകള്‍ കൊതിച്ചുവലം വച്ച ഒരു പനിനീര്‍ പൂവിനെ
ആരോ തെരുവിലെ ഓടയില്‍ നുള്ളിയെറിഞ്ഞു .
പൂവിന്റെ തേങ്ങല്‍ ഓടയില്‍ നിന്നുയരാതെ
നേര്‍ത്തു..നേര്‍ത്തു .............
2011 ജൂൺ 17, വെള്ളിയാഴ്‌ച
ആത്മ നിര്‍വ്രിതിയായ് നീ
അറിയാനാകാത്ത പൊരുളുകള്‍
എന്നിലെ സുഹത ജീവിത ദിനങ്ങളില്‍
ഇരുട്ടു പരത്തിടുമ്പോള്‍നീ എന്‍ കനവില്‍
നിലാവ് നീര്‍ത്തി.
നേര്‍ത്ത പുഞ്ചിരിയാല്‍ ചെറു കുളിര്‍ തെന്നല്‍ വീശി,
"ഞാനിവടെയുണ്ട്" എന്നു മെല്ലെ കാതില്‍ മന്ത്രിച്ചും
വന്‍ തിരകളില്‍, നിലയില്ലാക്കയങ്ങളിലപ്പോള്‍
നീ സ്വപ്നം നിറച്ച തോണിയില്‍ വന്നു
ജീവന്റെ വിരല്‍ തുമ്പു നീട്ടി.
കാല്‍പനിക തുടര്‍ച്ചയായിഎന്നില്‍ നീ നിറയെ
ഞാന്‍ എന്നിലെ എന്നെ കണ്ടെത്തുന്ന
കാത്തിരുന്ന നിമിഷം ചാരെ കാണ്മു
എത്ര തന്നെ വിളിക്കിലും ,ചാരെ അണയാതെ
പിന്നില്‍ വന്നെന്‍ കണ്ണ് പൊത്തും
നിന്‍ കുസൃതിയെ ഞാന്‍ അറിഞ്ഞു
ഒരു കവിതയായ് നിന്നെ അറിയുമ്പോള്‍
പാട്ടായ് നീ ജീവന്റെ വീണയില്‍ നിറഞ്ഞൊഴുകുന്നതറിയുന്നു ഞാന്‍
കാണാത്ത തീരങ്ങളില്‍ അറിയാത്ത ഈണങ്ങളില്‍
ഞാനറിയാതൊഴുകെ, അറിയുന്നു
നീ എന്നിലെത്രയും നിറഞ്ഞുവെന്നു .
മനസ്സില്‍ കുമിഞ്ഞുകൂടും ഭാവനിറങ്ങളെ
നീ കാവ്യ ചിത്രങ്ങളായി ചുറ്റും നിറയ്ക്കുന്നു
നിശബ്ദതയില്‍ മനസ്സില്‍ കൊഴിഞ്ഞു വീണ
ഒരു ഇലയായി
അശാന്തമായ്,കൊടും കാറ്റായ്,
നേര്‍ത്ത തമ്പുരുവിന്‍ ശ്രുതിയായ്,
ഒഴുകിയെത്തി തഴുകി നീങ്ങും ഇളം തെന്നലായി .
മനസ്സിലെ ഉഷരതകളില്‍ തുള്ളി തുള്ളിയായ്
പയ്തു വീഴും മഴതുള്ളികലായ്
ദ്രിശ്യ സുന്ദര കാമാനകളില്‍
ആത്മ നിര്‍വ്രിതിയായ് നീ എന്നില്‍ എന്നും നിറയുന്നു.
.
ആത്മ നിര്‍വ്രിതിയായ് നീ
അറിയാനാകാത്ത പൊരുളുകള്‍
എന്നിലെ സുഹത ജീവിത ദിനങ്ങളില്‍
ഇരുട്ടു പരത്തിടുമ്പോള്‍നീ എന്‍ കനവില്‍
നിലാവ് നീര്‍ത്തി.
നേര്‍ത്ത പുഞ്ചിരിയാല്‍ ചെറു കുളിര്‍ തെന്നല്‍ വീശി,
"ഞാനിവടെയുണ്ട്" എന്നു മെല്ലെ കാതില്‍ മന്ത്രിച്ചു
വന്‍ തിരകളില്‍, നിലയില്ലാക്കയങ്ങളിലപ്പോള്‍
നീ സ്വപ്നം നിറച്ച തോണിയില്‍ വന്നു
ജീവന്റെ വിരല്‍ തുമ്പു നീട്ടി.
കാല്‍പനിക തുടര്‍ച്ചയായിഎന്നില്‍ നീ നിറയെ
ഞാന്‍ എന്നിലെ എന്നെ കണ്ടെത്തുന്ന
കാത്തിരുന്ന നിമിഷം ചാരെ കാണ്മു
എത്ര തന്നെ വിളിക്കിലും ചാരെയനയാതെ,
പിന്നില്‍ വന്നെന്‍ കണ്ണ് പൊത്തും
നിന്‍ കുസൃതിയെ ഞാന്‍ അറിഞ്ഞു
ഒരു കവിതയായ് നിന്നെ അറിയുമ്പോള്‍
പാട്ടായ് നീ ജീവന്റെ വീണയില്‍ നിറഞ്ഞൊഴുകുന്നതറിയുന്നു ഞാന്‍
കാണാത്ത തീരങ്ങളില്‍ അറിയാത്ത ഈണങ്ങളില്‍
ഞാനറിയാതൊഴുകെ, അറിയുന്നു
നീ എന്നിലെത്രയും നിറഞ്ഞെന്നു
മനസ്സില്‍ കുമിഞ്ഞുകൂടും ഭാവനിറങ്ങളെ
നീ കാവ്യചിത്രങ്ങളായി ചുറ്റും നിറയ്ക്കുന്നു.
നിശബ്ദതയില്‍ മനസ്സില്‍ കൊഴിഞ്ഞു വീണ
ഒരു ഇലയായി,
അശാന്തമായ്,കൊടും കാറ്റായ്,
തമ്പുരുവിന്‍നേര്‍ത്ത ശ്രുതിയായ്,
തമ്പുരുവിന്‍നേര്‍ത്ത ശ്രുതിയായ്,
ഒഴുകിയെത്തി തഴുകി നീങ്ങും ഇളം തെന്നലായി .
മനസ്സിലെ ഉഷരതകളില്‍ തുള്ളി തുള്ളിയായ്
പെയ്തു വീഴും മഴതുള്ളികലായ്
ദ്രിശ്യ സുന്ദര കാമാനകളില്‍
ആത്മ നിര്‍വ്രിതിയായ് നീ എന്നില്‍ എന്നും നിറയുന്നു.
.
2011 ജൂൺ 12, ഞായറാഴ്‌ച
പല നിറത്തിലെ ഒരു ലോകം
.സ്നേഹാര്‍ദ്ര മനസുകല്‍ക്കിടയിലെ
ദൂരമെത്ര ?
വാക്കുകള്‍ക്കിടയിലെ അക്ഷരങ്ങള്‍ക്കുള്ള അത്രയുമോ ?
പാട്ടിലെ താളവും നാദവും പോലെയോ ?
തിരയും തീരവും ഇണങ്ങുന്ന മണല്‍തരികള്‍ അത്രയുമോ?
എത്രവേണം ?
മനസുകള്‍ക്കിടയില്‍ അകലങ്ങള്‍ സ്നേഹാര്‍ദ്രതയില്‍
നിറയുമ്പോള്‍ ശുന്യതയില്‍ പനിനീര്‍പൂക്കള്‍
കൊണ്ട് നിറയും പോലേ ആല്ലേ ? .
മനസുകള്‍ക്കിടയില്‍ ശൂന്യതയില്‍
നിറയുന്നതിന്നു മതാന്ധത
പലനിറത്തില്‍ പലരൂപത്തില്‍ പലരുചികളില്‍
പലഭാഷയില്‍ അവ മനസുകളെ
പല വേലിക്കെട്ടുകളില്‍
ആട്ടി കേറ്റി.
പല നിറ കൊടികള്‍ക്ക് താഴെ അവര്‍
മനസുകളെ താഴിട്ടു പൂട്ടി.
അവരവര്‍ തങ്ങളുടെ അടിമകള്‍ക്ക്
തങ്ങളുടെ നാവും തലച്ചോറും നല്‍കി
അവരുടെ ഹൃദയത്തിനു തനതു നിറം നെല്കി.
അതെ നിറത്തില്‍ ആഹാരം വിളമ്പി.
കുഞ്ഞുങ്ങള്‍ക്ക് ഞരമ്പില്‍ വിഷം
പകര്‍ന്നു നെല്കി. ശരീരത്തിന്റെ ഭാഷ നിയതമായി
നിശ്ചയിക്കപ്പെട്ടു.
സ്നേഹവാക്കുകള്‍ മനസുകളില്‍ നിന്നവര്‍
മായ്ച്ചുകളഞ്ഞു
ഭാഷകള്‍ വിനോദങ്ങള്‍ ചിരികള്‍
ഇവയൊക്ക എങ്ങിനെ വേണമെന്ന് നിശ്ചയിക്കപ്പെട്ടു.
അറിവും വിശപ്പും പ്രണയവും ചന്തയിലെന്നപോള്‍ വിറ്റുകൊണ് ടവര്‍
വേലിക്കെട്ടുകളില്‍ കൂടുതല്‍ ആളെ ആട്ടിക്കേറ്റി ആള്‍ ബലത്തിനായ്.
ജീവിക്കാന്‍ ഞങ്ങള്‍ക്ക് മാത്രമവകാശമെന്നവര്‍ അന്യോന്യം കലഹിച്ചു.
മൃത്യുവിനന്തരം ജീവിക്കാന്‍ വേണ്ടി
അപരനെ മൃത്യുവിനിരയാക്കി.
പരസ്പരം നാവും കയ്കാലുകള്‍ വെട്ടിയരിഞ്ഞവര-
ലറിവിളിച്ചു ഓടിയകലുമ്പോള്‍
അവരുടെ അലറ്ച്ചകള്‍ക്ക് ഒരേ ഭാഷയായിരുന്നു
തെരുവില്‍ കബന്ധങ്ങള്‍ക്കു
മേല്‍ വീണ നിഴലുകള്‍ക്ക്
ഒരേ നിറമായിരുന്നു
അവയ്ക്ക് മേല്‍ വീണ കണ്ണുനീര്‍ തുള്ളികള്‍ക്ക്
ഒരേ ഉപ്പു രുചിയായിരുന്നു
ആര്ത്ത രോദനങ്ങള്‍ക്ക് ഒരേ ഭാഷയായിരുന്നു
അനാഥമായ കുഞ്ഞുങ്ങളുടെ കണ്ണുകളില്‍
ദൈന്യതുടെ ഏക ശരീര ഭാഷയായിരുന്നു
തെരുവുകളില്‍ ഒഴുകിയ ചോരയ്ക്ക്
ഒരേ നിറമായിരുന്നു
2011 ജൂൺ 6, തിങ്കളാഴ്‌ച
കരളുരുക്കി ഞാന്‍ കവിതയെഴുതി
കരളുരുക്കി ഞാന്‍ കവിതയാക്കി
ഹൃദയ പൂത്താലത്തില്‍ അത് പ്രിയമുള്ളവര്‍ക്ക്
വിളമ്പി.
അതില്‍ നദിയുടെ അവസാന ഞരക്കവും
കാടിന്റെ തേങ്ങലും ഞാനറിയാതെ ഇഴപാകി.
തിരസ്ക്രിതന്റെ വനരോദനവും ഉണ്ടായിരുന്നു.
ആഴ്ചപ്പതിപ്പുകള്‍ക്ക് അയച്ചുകൊണ്ടിരുന്നു
സ്റ്റാമ്പ് ഒട്ടിച്ചതിനാല്‍ ചവറ്റുകൊട്ടയില്‍ ഇടാതെ അയച്ചു തന്നു
ഹാവൂ ..ചവറു സാധനമല്ല എന്ന അന്ഗീകാരമെങ്കിലും കിട്ടിയല്ലോ
പിന്നെയും കുറെ കരളുരുക്കി കവിതയാക്കി
തിരിച്ചുവന്ന കവിതകള്‍ കുന്നുകൂടി. ഒരിക്കല്‍ അമ്മ കഞ്ഞിവെക്കാന്‍ അവയെടുത്ത് അഗ്നിയാക്കി
കഞ്ഞി വേവിച്ചു തന്നു. അന്നാദ്യമായ് എന്‍റെ സൃഷ്ടികളെ ഒരാള്‍ അഭിനന്ദിച്ചു ..
അമ്മ," നന്നായി മോനെ നനഞ്ഞ വിറകു കണ്ടു വിഷമിചിരിക്കയായിരുന്നു "
നന്ദിയമ്മേ നന്ദി.
ബാക്കിയുള്ള കരളും ഉരുകി
പിന്നെ എനിക്ക് കിട്ടി ബ്ലോഗുലകം
നന്ദിയാരോട് ഞാന്‍ ചൊല്ലേണ്ടു
എഴുതി, ആരുടേയും കനിവ് തേടാതെ
കരളുരുക്കി കവിതകള്‍ എഴുതികൂട്ടി, പബ്ലിഷ് ചെയ്തു കൂട്ടി,
ചോതിക്കാനും പറയാനും ആരുമില്ലല്ലോ.
ഫോളോവേര്സിനായി കാത്തിരുന്നു
മഴ കാക്കും വേഴാമ്പലിനെ പോലേ. ആരും ആ വഴിക്കൊന്നും വന്നില്ല
കമന്റു കള്‍ക്കായി കണ്ണില്‍ ഓയില്‍ ഒഴിച്ച് കാത്തിരുന്നു.
കാത്തിരുന്നു കാത്തിരുന്നു കൈയുംകവിതയും മുരടിച്ചു
അങ്ങിനെയിരിക്കെ എന്‍റെ സൃഷ്ടിക്കു താഴെ ലൈക് കള്‍
കാണാന്‍ തുടങ്ങി മനസ്സില്‍ ചില ലഡ്ഡു പൊട്ടന്‍ തുടങ്ങി ഒരിക്കല്‍
കാത്തിരുന്ന നിമിഷം വന്നു ചേര്‍ന്ന്,അതെ ആ കമന്റു ഇങ്ങനെ
"പോന്നു ചേട്ടാ വേറെ പണിയൊന്നുമില്ലേ ?
ഒന്നുമില്ലനകില്‍ ഒരു തൂമ്പയെടുത്ത് രണ്ടു വാഴ നാട്ടൂടെ .."
മനസ്സില്‍ പൊട്ടിയത് പിന്നെയൊരു ......................
2011 ജൂൺ 4, ശനിയാഴ്‌ച
ബാബ രാം ദേവുമാര്‍ ഉണ്ടാകുന്നത്
ജനാധിപത്യ മര്യാതകള്‍മറന്ന രാഷ്ട്രീയ പാര്‍ടികളില്‍ ജനങ്ങള്‍ക്കുള്ള വിശ്യോസം നഷ്ടപെടുമ്പോള്‍ സോഭാവികമായും അവര്‍ നിലനില്പിനായി മറ്റു മാര്‍ഗങ്ങള്‍ തേടും. നീരൊഴുക്ക് തടയപ്പെട്ട ജലപ്രവാഹം പോലേ, തുറന്നു കിട്ടുന്ന ഒരു പുതിയ മാര്‍ഗത്തെ സ്വീകരിച്ചു കൊണ്ട് അത് പ്രവാഹം തുടരും .വര്‍ത്തമാനകാല രാഷ്ട്രീയം ഇങ്ങനെയാണ്.ജനങ്ങള്‍ രാഷ്ട്രീയക്കാരെ വെറുക്കുന്നു, മനസുകൊണ്ട് അവരെ പരിഹസിക്കുന്നു.ഇന്നു ജനങ്ങളുടെ മനസ്സില്‍ രാഷ്ട്രീയക്കാരുടെ സ്ഥാനം ക്രിമിനലുകള്‍ക്കൊപ്പമാണ്.അതുകൊ ണ്ടുതന്നെ ആധ്യന്മിക രംഗതുള്ളവരില്‍ വരെ അവര്‍ തങ്ങളുടെ രക്ഷകരെ കാണുന്നു.ബാബ രാം ദേവിനെപ്പോലുള്ളവര്‍ ആ ദൌവ്ത്യം ഏറ്റെടുത്തിരിക്കുന്നു .ജനങ്ങള്‍ സാമുദായികമായി ദ്രുവീകരിക്കാപെടുന്നു എന്നുള്ളത് നഗ്നമായ സത്യമാകുന്നു.എങ്ങു കേരളത്തില്‍ പോലും അതല്ലേ നടക്കുന്നത് ഇതിനെല്ലാത്തിനും മറുപടി പറയേണ്ടത് ഇവിടെത്തെ രാഷ്ട്രീയ പാര്‍ടികളും കൂടിയാണ്.
2011 ജൂൺ 3, വെള്ളിയാഴ്‌ച
വേരറുക്കും വേദന
വേരറുക്കും വേദന
ശാരീരം ശരീരത്തെ വേര്‍പെടുന്ന പോലേ
ശാരീരം ശരീരത്തെ വേര്‍പെടുന്ന പോലേ
കാഴ്ച കണ്ണുകളെ വേര്‍പെടുന്നപോലെ
ശബ്ദം കാതുകളെ വേര്‍പെടുന്നപോലെ
സ്പര്‍ശം, അനുഭവം കൈവിട്ടപോലെ;
ജലം നദിയെ ഉപേക്ഷിക്കുന്ന പൊലെ
കാറ്റ് തീരം കൈവിട്ടപോലെ
ശബ്ദം കാട് കൈവെടിഞ്ഞത് പോലേ
തിരകള്‍ തീരം വിട്ടപോലെ
മഴ മണ്ണിനെ മറന്നപോലെ
കനിവ് മറന്ന കരളിനെ പോലേ
പാട്ടുമാറന്ന എന്‍റെ കുയിലിനെപോലെ
ശ്രുതി മറന്ന തമ്പുരുവിനെപോലെ
എന്‍റെ പ്രിയ സഖിയെ കാണാത്ത
എന്‍ കണ്ണുകളെ പോലേ
എന്‍റെ നാടേ, നിന്നെ വിട്ട കാല്പാതങ്ങള്‍
നീറുന്നു.
കരളു വിരഹത്താല്‍ വേവുന്നു
ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
പോസ്റ്റുകള്‍ (Atom)





