എന്റെ പ്രണയമേ
----------------------------
എന്റെ പ്രണയമേ
കണ്ടപ്പോൾ മുതൽ
നീയെന്റെ അമ്മമരമാണെന്നും
മരത്തണലിന്റെ തണുപ്പാണെന്നും
തണുപ്പിലെ ചൂടാണെന്നും
ചൂടിലെ തണുപ്പാണെന്നും ..
തണുപ്പിലെ തീയാണെന്നും
തീയിലെ മഴയാണെന്നും
മഴയിലെ കുടയാണെന്നും
കുടയിലെ കൂട്ടാണെന്നും
കൂട്ടിലെ കാറ്റാണെന്നും
കാറ്റിലെ കയ്യാണെന്നും
കയ്യിലെ തുടിക്കുന്ന ഞരമ്പാണെന്നും
ഞാനറിഞ്ഞത്
അത് മുറിഞൊഴുകുന്ന പുഴയിൽ
നിൻ ചിരികൾ അലകളായപ്പോഴാണ് .