2012 നവംബർ 27, ചൊവ്വാഴ്ച

കളിമണ്ണ് ജന്മം


എന്‍റെ പേര് കളിമണ്ണ് 
എന്നെ റിലീസ് ചെയ്യാന്‍ 
എന്‍റെ അമ്മ അഡ്വാന്‍സ് വാങ്ങിയപ്പോഴേ 
എനിക്ക് ഈ പേര് വീണു പോയി.. 
സംവിധായകന്‍റെ ആക്ഷന്‍ വിളി ചെവിയോര്‍ത്തു
അമ്മയുടെ ഉടലിനുള്ളില്‍ ഞാന്‍
ഒന്‍പതു മാസത്തോളം മേക്കപ്പിട്ടു കാത്തിരുന്നു.
എനിക്കും എന്‍റെ അമ്മയ്‌ക്കുമിടയിലെ
ഒരു വയറ്റാട്ടിയുടെ മനസ്സിന്‍റെ നോവിറക്കിന്റെ
ദീര്ഖനിശ്വോസങ്ങളും ,
എന്നെ മണ്ണിലേക്ക് ഇറക്കിവിടുന്ന അമ്മയുടെ
മരണവാതില്‍ ദണ്‌ഡന രോദനങ്ങളുടെ
സ്വകാര്യതകളും
ആക്ഷന്‍ കട്ട്‌ ബഹളത്തില്‍
ഞങ്ങള്‍ക്ക് ഓക്കേയാകാതെ പോയി ,
എങ്കിലും അമ്മയ്ക്കു
ഹോസ്പിറ്റല്‍ ബില്ലടക്കാനുള്ള കാശും ,
ചാനലുകാര്‍ ആഘോഷിച്ചു കൊടുത്ത

വിവാദ ഘോഷണങ്ങളും കിട്ടി  .
വയറ്റാട്ടിക്കുവേണ്ടി അഞ്ചു ടേക്കും
എനിക്കുവേണ്ടി പത്ത് ടേക്കും
വേണ്ടിവന്നു സീന്‍ ഓക്കേ യാകാന്‍ .
അമ്മ ഇതിനുമുന്പേ പയറ്റി തെളിഞ്ഞവള്‍
അതിനാലമ്മയുടെ പേറ്റുനോവ് രസങ്ങളും
അംഗ ചലനങ്ങളും
(നാടകീയത കൂടിപ്പോയെന്ന് നിരൂപകര്‍ )
ഒറ്റ ടേക്കില്‍ ഭംഗിയായതായി പറഞ്ഞു കേട്ടു
ഹ ഹ ഹ ...രാഷ്ട്രീയക്കാര്‍
എന്‍റെ അനുജനും (അനുജത്തി )പേരിട്ടു കഴിഞ്ഞു
പൂരപ്പറമ്പന്‍( ((അല്ലങ്കില്‍ പൂരപറമ്പി.....
ഹെന്റമ്മോ ..!
ഷൂട്ടിംഗ് വാര്‍ത്ത നേരത്തെ അറിഞ്ഞിരുന്നെങ്കില്‍
അവന്മാര്‍ (പൈതൃക സൂക്ഷിപ്പുകാര്‍ )
എന്‍റെ റിലീസും തടഞ്ഞേനെ .....

2012 നവംബർ 8, വ്യാഴാഴ്‌ച

നാടകാങ്കം



നാടകാങ്കതില്‍ അയാള്‍
തിരകഥാകൃത്തിന്‍റെ സര്‍ഗ്ഗാത്മകതയുടെ
നൈരന്തര്യം മുറിക്കുവാന്‍ തന്നെ തീരുമാനിച്ചു ..
ആ സ്വോതന്ത്ര്യം ഏറ്റവും ഉന്മത്തനായി തന്നെ
ആസ്വദിക്കാന്‍ തീരുമാനിക്കുമ്പോള്‍ ,
ആ അവസ്ഥയുടെ ലഹരി
അയാളില്‍ ഭ്രാന്തമായ്‌ ഇരച്ചുകയറി.
പിന്നിട്ട ഖണ്‌ഡങ്ങളിലെ ഭൂമിക
പ്രേക്ഷകര്‍
കൈയ്യടികളോടെ എതിരേറ്റ നിമിഷങ്ങള്‍ ,
ഒന്നൊന്നായി മിന്നിമറഞ്ഞു കൊണ്ടിരുന്നു...
പിന്‍ വാങ്ങലിന്റെ കാലഗതി
സ്വയം നിര്നയിക്കപ്പെടുന്നതിന്റെ നൈതികത ,
അയാളുടെ കേവല ബുദ്ധിയെ
പല്ലിളിച്ചു കാണിക്കുന്നുമുണ്ടായിരുന്നു..
കഥാസാരത്തിനായി തനിക്കിനിയൊന്നും
ചെയ്യാനില്ല എന്ന ബോധം, അയാളില്‍
വിലയം ചെയ്തു നില്‍ക്കെ
മറ്റൊന്നുമേ ഇനി വേണ്ടതില്ല
എന്ന് ചിന്തിച്ചുറച്ച
ബാക്കി ജീവന്‍റെ ബാക്കി കരുത്ത്
ശ്രമസഹിഷ്‌ണുവായ പിന്‍വാങ്ങല്‍
വ്യപാരത്തില്‍ സ്വയം
നിമഗ്മാമാകുംപോഴും
കളിച്ചു തീര്‍ത്ത തിരക്കഥ
ഇനി
ഒരിക്കല്‍ പോലുംപുനസ്സംപുടീകരിക്കേണ്ടതില്ലന്നുറച്ചുകൊണ്ട്‌
അയാള്‍ .......... 

2012 ഒക്‌ടോബർ 19, വെള്ളിയാഴ്‌ച

തിരികെ ഞാന്‍ വരും


ഗിരിസാനുക്കളില്‍ എപ്പോഴോ ഞാന്‍ 
ഉയിര്‍ക്കൊണ്ട് യാത്ര തുടങ്ങിയിരുന്നു 

വഴികൊളൊക്കെയും നനച്ചു _
കുളിര്‍പ്പിച്ചു തുടര്‍ന്ന യാത്ര.

ദാഹിച്ച ചുണ്ടുകളെ
മനസ്സുകളെ..
വേരുകളെ..
നിറച്ചു കടന്നു പോന്നു.

ഉയിരുകള്‍ തുടിച്ചു നീന്തിയ
പുളകങ്ങള്‍ ഇനിയും അടങ്ങിയിട്ടില്ല ,
എന്‍ കല്ലോലങ്ങളില്‍ .

മണ്ണിന്‍റെ ഉടലാകെ
പുളകം വിതറിയും
സ്വച്ഛന്ദമായിരുന്നു എന്‍ ദേശാടനം .

ഇന്ന്

എപ്പോഴോ എവിടെയോ
മാര്‍ഗ്ഗമധ്യത്തില്‍ എന്‍റെ കൈവഴികള്‍
നേര്‍ത്ത്.. നേര്‍ത്ത്
നൂലിഴകലായി മണ്ണിന്‍റെ ഉഷരതകളില്‍
വിലയിക്കുമ്പോള്‍ ...
അണകെട്ടിയ സ്വോര്‍ഥതകളില്‍
ശ്വോസം നിലക്കുപോള്‍..... ............
ഒട്ടു കിതച്ചെന്‍ കൈവഴി യാത്രവേളകളില്‍
സ്നിഗ്ദ്ധമാമെന്‍ ഗാത്രം _
അവന്റെ ഉചിഷ്ട്ടത്താല്‍ നിറയുമ്പോഴും
അവസാനം വരേയ്ക്കും
എന്‍റെ നീര്‍ നിഴല്‍ മുത്തുകള്‍
നിന്‍റെ ചുണ്ടിലെ
ദാഹനീരായിടും .

ഓര്‍ക്കുക
ഒരിക്കല്‍
നിന്‍ വിസ്മൃതിയില്‍ നിന്നും
വന്‍ തിരമാലയായി
തിരികെ വന്നു നിന്നെയും ഞാന്‍ മൂടും .

2012 ഒക്‌ടോബർ 1, തിങ്കളാഴ്‌ച

പഴകിയ...ഞാനുമെന്‍ താരാട്ടും



എന്‍റെ ജീവന്‍ ഊറിക്കൂടി..
എന്നുള്ളില്‍ പറ്റിച്ചേര്‍ന്നു..
ജീവന്‍റെ നാമ്പിട്ട ക്ഷണം മുതല്‍ക്കു
എന്‍റെ രക്തവും മാംസവും പകുത്തു തന്നില്ലേ..?
ചിന്തിക്കാന്‍..,
സ്വപ്നങ്ങള്‍ ,കണ്ടു തുടങ്ങാന്‍,
എന്‍റെ മനസ്സും ..
നിന്‍ പശിയകറ്റാന്‍
എന്‍ പോക്കിള്‍ കൊടിയിലൂടെ
നിനക്കായ് പകുത്തില്ലേ ,
എന്നെ തന്നെ അന്നമായ്‌ ..?
പ്രിയമുള്ള എന്‍ സ്വര ശ്രുതി മഴകളില്‍
എനിക്കൊപ്പം നീയും നനഞ്ഞതല്ലേ..?
എന്‍ കരളിലെ ആഹ്ലാദങ്ങള്‍ ..
നിനവില്‍ നിറഞ്ഞ വിഷാദവും ....
നീയും അറിഞ്ഞതല്ലേ ...?
എന്‍ ഉടലിന്‍ പാത്രത്തില്‍ ..
എന്‍ ജീവന്‍റെ നീരില്‍ .....
നാളുകളെത്ര നിന്നെ കാത്തു ഞാന്‍. .
നിന്നെയും നെഞ്ചിലേറ്റി പറന്ന
ആ നാളുകള്‍ ഓര്‍മ്മയുണ്ടോ
ഇന്നാ ചിറകുകള്‍ ചലനമറ്റു ..
വീഴാതിരിക്കാന്‍ നിനക്ക് താങ്ങായ
ആ വിരലുകളിന്നു ദുര്‍ബലം
ഇന്നു , സഹിഷ്ണുതയുടെ വെളിമ്പുറത്തു
നീ തന്ന കിടപ്പ് മുറിക്കു നന്ദി .
പുഴുവരിക്കുന്നു എന്‍ കൈകളെങ്കിലും
ഇന്നും നിന്നെ കോരിയെടുക്കാന്‍ കൊതിയുണ്ട് ..
ദാഹത്താല്‍ വരളുന്നു ചുണ്ടുകളെങ്കിലും
ഇനിയും നിന്നെ ഉമ്മ വച്ചിടാന്‍ കൊതിയുണ്ട് ..
വരണ്ടു വിണ്ടു കീറി സ്വരമെങ്കിലും
കൊതിയുണ്ട്
നെഞ്ചോടു ചേര്‍ത്ത്
നീ മറന്ന ആ പഴകിയ താരാട്ടില്‍
ഒന്നുകൂടി നിന്നെയൊന്നുറക്കാന്‍... ...


2012 ഓഗസ്റ്റ് 11, ശനിയാഴ്‌ച

വാര്‍ത്തകള്‍ സ്വപ്നങ്ങള്‍

വാര്‍ത്തകള്‍ വെറും സ്വപ്നങ്ങളാകുന്നത്
അവയ്ക്ക് ശിലാതലങ്ങളെ പിളര്‍ക്കാനുള്ള 
മൂര്‍ച്ച നഷ്ട്ടമായതിനാലാണ് 

കണ്ടുകൊണ്ടിരിക്കുമ്പോള്‍
തീവ്രമായി അറിയുന്ന സ്വപ്നങ്ങള്‍ .
അടുത്ത പുലരി കൊണ്ടുവരുന്ന സ്വപ്ന്ങ്ങളാല്‍
മറക്കപ്പെട്ടുപോകുന്ന സ്വപ്നങ്ങള്‍. ....

അറിയുമ്പോള്‍ മനസ്സില്‍
സുഗന്ധം പടര്‍ത്തുന്ന സ്വപ്നങ്ങള്‍ .
മനസ്സിന്‍റെ ജാലകങ്ങള്‍ തുറന്നീടുകില്‍
വെളിച്ചം വിതറുന്ന സ്വപ്നങ്ങള്‍ .

മനസ്സാക്ഷിയില്‍ തറക്കുന്ന
വെടിചില്ലുകളാകുന്ന സ്വപ്നങ്ങള്‍ .
നിരത്തില്‍ നാലാള്‍ നടുവില്‍ നഗ്നനാക്കി
നാണം കെടുത്തുന്ന സ്വപ്‌നങ്ങള്‍. ...

ചിന്തകളില്‍ വിഷം പടര്‍ത്തുന്ന,
പ്രന്ജയില്‍ ചോര തെറിപ്പിക്കെ
കണ്‍വാതിലുകള്‍ അടച്ചു പോകുന്ന

ഭീതിത സ്വപ്നങ്ങള്‍ .



വാര്‍ത്തകള്‍ വെറും സ്വപ്നങ്ങളാകുന്നത്
അവയ്ക്ക് ശിലാതലങ്ങളെ പിളര്‍ക്കാനുള്ള 
മൂര്‍ച്ച നഷ്ട്ടമായതിനാലാണ് 





2012 ഓഗസ്റ്റ് 4, ശനിയാഴ്‌ച

നീ തന്ന പാട്ടുകള്‍

നിന്‍ ഹൃദയ വീണയില്‍
ശ്രുതിമീട്ടിയ ഗാനങ്ങള്‍ 
അവാച്യമധുരം, 
കാതില്‍ പെയ്തിറങ്ങും തേന്‍ മഴകള്‍

നിന്‍ കരളിന്‍ തേന്‍ 
നുകര്‍ന്ന വണ്ടുകള്‍
എന്‍ പ്രിയ ഈണങ്ങള്‍.. .
നിന്‍ കരളിലെ
തേന്‍ തുളിച്ചുനിന്നു ,
വരികളില്‍ ,ഈണങ്ങളില്‍

പിന്നെയൊരു ഗദ്ഗത ഗാനം,
പൊട്ടി വീണു ഹൃത്തന്ത്രികളില്‍
തൊണ്ടയില്‍ ഇടറി വീണ
പാട്ടില്‍,
മുറിവേറ്റ പ്രണയം

പിന്നെ
നീ തന്ന പാട്ടുകള്‍
പൊള്ളുന്ന മൌനങ്ങള്‍
കരളില്‍ ആഴ്ന്നിറങ്ങുന്ന
നൂറു സൂചി മുനകള്‍

വാതം പിടിച്ച യുക്തിവാതം



എടുത്തു കൊള്ളൂ എല്ലാം

എന്‍ മാറ് പിളര്‍ന്നു 
അതില്‍ നിന്നുതിരും നിണവും
എന്റെ ജീവന്‍ മുറിച്ചതിലെ 
വാക്കുകളും നിങ്ങള്‍ക്ക് പെറുക്കിയെടുക്കാം. 
എന്റെ സ്വപ്നങ്ങള്‍ മാന്തിയെടുത്ത-
തിലെ പ്രണയവും പൂക്കളും ദൂരെയെരിയുക. 
എന്റെ വായ്‌ കീറി അതിലെ പുഞ്ചിരിയും 
മധുര ശബ്ദങ്ങളും നീക്കം ചെയ്യുക,
എന്റെ കണ്ണുകള്‍ ഛെദിച്ചു
അതിലെ കാരുണ്യവും
വാല്ത്സല്യവും തുടചെടുക്കാം.
എന്റെ മജ്ജയും മാംസവും
നിങ്ങള്‍ക്കുരുക്ക് കോട്ട
പണിയുവാനെടുക്കാം.
ബോധത്തിലുറങ്ങും വിവേകം
തേച്ചുമിനുക്കിയെടുതാല്‍
കുലംകുത്തുന്നവന്റെ തല വെട്ടിപ്പിളര്‍ക്കാം.
ഇത്തിരിപോന്ന എന്റെ തലച്ചോറു
എന്നും നിങ്ങളുടെ ലോക്കറില്‍ കാണും
കാരണം
നിങ്ങളോടുള്ള എന്റെ കടം
അടഞ്ഞു തീരുമെന്ന് തോന്നുന്നില്ല. 

2012 ജൂൺ 18, തിങ്കളാഴ്‌ച

മഴ ഇങ്ങനെ

നീണ്ട വിരലുകളാല്‍ മഴ

എന്നിടനെഞ്ചില്‍ ആഞ്ഞു കുത്തി

ദൂരെ.. ആ വിരലുകള്‍ നീട്ടി

അവന്റെ സ്വപ്നങ്ങളില്‍ മഴ


ആര്‍ദ്രമായ് തഴുകിയിറങ്ങി.


അവളിലെ വിഹ്വലതകളില്‍


പേമാരിയായ് അലറി പെയ്തു,


അപ്പോഴും മുന്‍പെന്ന പോലെ


ഇല ചാര്തുകളില്‍ മഴ


നിര്‍വികാരമായ് തന്നെ പെയ്തുകൊണ്ടിരുന്നു.



2012 ജൂൺ 3, ഞായറാഴ്‌ച

നവ വിപ്ലവം




 
ബഹുനില പാര്‍ടി ഓഫീസുകളിലെ
ശീതീകരിച്ച കൊണ്ഫറന്‍സ്-
റൂമുകളിലാണ് വിപ്ലവം
വിലപിടിച്ച വിദേശ കാറുകളിലെ
പതുപതുത്ത-
കുഷ്യന്‍ സീറ്റുകളിലാണ് വിപ്ലവം
സകുടുംബ വിദേശ യാത്രകളില്‍
സുഖ സുന്ദര വിപ്ലവം.
നവ ലിബറലിസ്റ്റ്‌,കൊളോണിയലിസ്ടിക്‌
അമേരിക്കന്‍ ആതുരാലയ-
സുഖ ചികിത്സകളിലാണ് നവ വിപ്ലവം
അമൈസ്മെന്റ്റ്‌പാര്‍ക്കുകളിലെ
നുരകളില്‍ തുടിച്ചുതിമര്‍ക്കും
സുതാര്യതകളിലാണ് വിപ്ലവം.
റിസോര്‍ട്ടുകളില്‍,
ഷോപ്പിംഗ്‌ മാളുകളില്‍,
നഴ്സിംഗ് കോളേജുകളില്‍,
സ്പെഷ്യലിറ്റി ഹോസ്പിറ്റലുകളില്‍
തലയെടുപ്പോടെ,
കോര്‍പ്പറേറ്റ്‌ തലക്കനമോടെ
ഉയര്‍ന്നു പറക്കും
നവ ചെങ്കൊടികളിലാണ് പുതു വിപ്ലവം
ചാനല്‍ സാമ്രജ്യങ്ങളില്‍,
പത്ര നിര്‍മാണ വ്യവസായങ്ങളില്‍
നട്ടു വളര്‍ത്തും
നവയുഗ ബൂര്‍ഷോ-
സംസ്കൃതികളിലാണ് വിപ്ലവം.
വിടുവായന്‍ മണികള്‍ മുഴക്കും
കൊലവെറികളിലാണ് ത്രെസിക്കും വിപ്ലവം
പിന്നെ,
ഇന്നോവകളില്‍ ഓടിവന്നെത്തി
തെരുവുകളില്‍ ഒഴുക്കും
ചുടു രക്ത പുഴകളിലാണ് പുതുവിപ്ലവം.



2012 മേയ് 25, വെള്ളിയാഴ്‌ച

നീയറിഞ്ഞോ





നീയറിഞ്ഞോ സഖീ
ഈന്തപ്പനകള്‍ കായ് കള്‍
നിറഞ്ഞു അഹങ്കാരം
കനത്തതും...


മുല്ലക്കാട് പൂത്തുലഞ്ഞ്
തെമ്മാടി കാറ്റിന്‍
കുറുമ്പുകളെ
സുഗന്ധ നിര്ഭരമാക്കിയതും....


ചെമ്പരത്തികള്‍ ചെമ്പട്ട് 
ചുറ്റിയൊരുങ്ങി
എന്നും ആരെയോ
കാത്തിരിക്കാറുള്ളതും....


പാല കൊമ്പിലെ കുഞ്ഞുപുല്‍കൂടിലില്‍
മിഥുന മൈനകള്‍ക്കൊപ്പം
നമ്മളും കാത്തിരുന്ന
ആ നിമിഷമെത്തി ചേര്‍ന്നതും..


പിന്നെ നീയറിഞ്ഞോ നമ്മുടെ
പാട്ട് പുസ്തകം
നനഞ്ഞിരിക്കുന്നു.
ഇന്നലത്തെ മഴയിലല്ല..

2012 ഏപ്രിൽ 8, ഞായറാഴ്‌ച

ഇങ്ങനെയായിരുന്നു



ഇന്നലെ ആ ദിവസമായിരുന്നു 
അന്ത്യ വിധി നടപ്പിലായ ദിവസം 
എന്നെ കൂടെ കൊണ്ടുപോകാന്‍
ജനനം മുതല്‍ക്കെ എന്‍റെകൂടെ-
കൂടിയവന്റെ ദിവസം 

ഇരു ചക്ക്രമുരുളുമെന്‍ ശകടമതില്‍
ശരവേഗംപാഞ്ഞു ഞാന്‍
പിന്നിലെക്കൊഴുകി, ശകടനിരകള്‍
ഭ്രാന്തമായ് ,അന്ധമായ് തൊരിതഗതിയില്‍ 
പാഞ്ഞടുത്തു ഒരു മരണവണ്ടി
എന്‍ ഇരുചക്ക്ര ശകടമതിനെ- 
വാരിപ്പുണര്‍ന്നു, അതി ശീഖ്റം 
ഉരുക്ക് ചീളുകള്‍ തമ്മിലിടഞ്ഞു-
തകര്‍ന്നടിയും ഗര്‍ജ്ജനം മുഴങ്ങി,
തെരുവിലാകവേ.
ഞെരിഞമര്‍ന്നു -   
ഞാനുമെന്‍ ഇരുചക്ര ശകടവും-
ധൃതരാഷ്ട്രാലിങ്കനമതില്‍. 
ചൂടുള്ള നനവ്‌ ,
മെയ്യില്‍ ,വസ്ത്രത്തില്‍ പടര്‍ന്നു ,കടും ശോണം
ചുറ്റും തെരുവ് പറ്റംകൂടി 
മുഖങ്ങളില്‍ ചേര്‍ന്നിരുന്നുകൊണ്ട് -
കണ്ണുകള്‍ ചിമ്മുന്ന ക്യാമറ ഫ്ലാഷുകള്‍. 
മാംസം,അസ്ഥികള്‍ പിളര്‍ന്ന-
വേദനയുടെ കാഠിന്യം 
സ്വയമേ ഉയര്‍ത്താന്‍ കഴിയാതെ 
പാത നടുവില്‍ കിടപ്പൂനിസ്സഹായമെന്‍ ദേഹം 
കേണൂ,ചുറ്റും വലയം തീര്‍ത്ത തെരുവിനോട് ,
ഒന്ന് പിടിച്ചുയര്‍ത്താന്‍,
ചുറ്റും പരതി,
പ്രാണന്റെ ഒരു വിരല്‍തുംപിനായ്.
സുവര്‍ണ നീമിഷങ്ങള്‍ ഒപ്പാന്‍ 
തിരക്ക് കൂട്ടുന്ന ക്യാമറ കണ്ണുകളില്‍-
കനിവോ ദയയോ ശന്യമായിരുന്നു.
അവന്‍, എന്റെ നിഴലായ് കൂടെ നടന്നവന്റെ 
സ്പര്‍ശനം അന്നാദ്യമായ് ഞാനറിഞ്ഞു.
അവന്‍റെ മടിയിലെക്കെന്നെ 
ചേര്‍ത്ത് കിടത്തി 
ചൂടുള്ള, ശോണ നിറമാര്‍ന്ന നനവ്‌ 
ഞങ്ങള്‍ക്ക് ചുറ്റും ഒഴുകിപടര്‍ന്നു.
ക്യാമറകളില്‍ വിരലുകള്‍ ഉയര്‍ന്നു താണു.
അടുത്ത ഹോട്ട്സീനിനായി
അക്ഷമമായ് കാത്തിരുന്നു 
ഞങ്ങള്‍ക്ക് ചുറ്റും തെരുവിന്റെ 
സാന്ദ്രത കടുത്തു.
മെല്ലെ എന്നിലേക്കൊരു തണുപ്പ് അരിച്ചിറങ്ങി.
അവന്‍ ,എന്റെ നിഴല്‍ 
എന്റെ കണ്ണുകള്‍ തണുത്ത വിരലുകളാല്‍  
മെല്ലെ തഴുകി ചേര്തടച്ചു 
അപ്പോള്‍,
ക്യാമറ കണ്ണുകള്‍ ആ ഹോട്ട്സീന്‍ 
ആര്‍ത്തിയോടെ ഒപ്പിയെടുക്കുന്നുണ്ടായിരുന്നു.


2012 മാർച്ച് 7, ബുധനാഴ്‌ച

പ്രളയാന്ത്യം


അവസാനം പ്രളയത്തില്‍ എല്ലാം ഒടുങ്ങി 
എല്ലാവരും പ്രേതങ്ങളുടെ താഴ്വരയില്‍ 
ഒരു നിറവും മണവും രൂപവുമില്ലാത്തവരായി-
വന്നടിഞ്ഞു ചേര്‍ന്നു.

ഹിന്ദു ക്രിസ്ത്യന്‍ മുസ്ലിം പ്രേതങ്ങള്‍,
സ്വര്‍ഗ്ഗ- നരഗങ്ങള്‍
പിന്നെയും..

വെറുതെ സ്വപ്നം കാണുന്നത് അവസാനിപ്പിച്ചു.

പല നിറ കൊടികള്‍ കെട്ടി നടന്നവര്‍
നിറങ്ങള്‍ തന്നെ ഇല്ലാതായത് കണ്ടപ്പോള്‍
മുദ്രാവാക്യങ്ങള്‍ ഉണങ്ങിയ
ചുണ്ടുകള്‍ പൂട്ടികെട്ടി
മുഖത്തോട് മുഖം നോക്കിയിരിന്നു.

അര്‍ത്ഥം മുഴുവന്‍ അടവെച്ചിരുന്ന
പ്രേതങ്ങള്‍
തെരുവ് പ്രേതങ്ങള്‍ക്കൊപ്പം
കരിമ്പടം പങ്കിട്ടു.

കാമം ആതുരമായി ആഘോഷിച്ചു
പേ പിടിച്ചവനും,
പ്രേതങ്ങളുടെ താഴ്വരയില്‍--,
കരഞ്ഞു തീര്‍ക്കാന്‍ വേണ്ടിയെങ്കിലും
ഒരു കഴുതയാകാന്‍ കൊതിച്ചു.

കനത്ത നിശബ്ദതയില്‍
പ്രേതങ്ങളുടെ താഴ്വരയില്‍
എല്ലാം അടിഞ്ഞു ചേര്‍ന്നു .
ശബ്ദം... ചേതന...പ്രതീക്ഷ..

അന്തരീക്ഷത്തില്‍ അപ്പോഴും കനത്തു നിന്നു
കുറെ നിലവിളികള്‍ ..
ഒരു പ്രളയവുംകൊണ്ടുപോകാതെ ..
ഒരു കൊടുങ്കാറ്റും കൊണ്ടുപോകാതെ ...
പ്രപഞ്ചത്തിന്റെ അറ്റം വരെ-
കനത്തു നിന്നു
ആ നിലവിളികള്‍.
__സാംജിചെട്ടിക്കാട്__

2012 ഫെബ്രുവരി 6, തിങ്കളാഴ്‌ച

സ്വപ്നങ്ങള്‍ പണയത്തിലാണ്


ജ്വലിക്കുന്ന
 വേനല്‍ സൂര്യന് തൊട്ടു കീഴെ 

മേലാകെയും മനസ്സും വെന്തുരുകുമ്പോഴും
ഉറുമ്പ് കൂട്ടം പോലെ അവര്‍ 
മാനംമുട്ടും മല  ആഞ്ഞു കയറി .
ഉമിനീര് വറ്റിയ തൊണ്ടയില്‍ നിന്ന് 
സങ്കടം പുറത്തു ചാടാന്‍ കലഹിച്ചു . 
കടുത്ത ദാഹത്താല്‍ ,എരിവേനല്‍ 
ഉള്ളിലെ ചോരയും നീരും ഊറ്റിയെടുത്തു.
ഉപ്പു തരികള്‍ മാത്രംഅവരെ 
പിരിയാന്‍ കൂട്ടാക്കാതെ
സ്നേഹത്തോടെ മേലില്‍ പറ്റി ചേര്‍ന്നു .
സുഖശീതള പെട്ടി മേടയില്‍ 
ചില കറുത്ത എലികള്‍ 
വെള്ള പന്നികള്‍ക്ക് 
പുറം ചൊറിഞ്ഞു കൊടുക്കുന്നുണ്ടായിരുന്നു .
രാത്രിയിലെന്നും കണ്ണുകള്‍ പാതിയടച്ചാല്‍,
കിനാവില്‍  വെളുത്ത ഉടുപ്പിട്ട 
മാലാഖമാരെ അവര്‍ എന്നും കാണാറുണ്ട്‌
കുഞ്ഞുകുറുമ്പുകള്‍ പാറി നടക്കും മുറ്റമുള്ള
കൊച്ചു കൊട്ടാരവും സ്വപ്നം കാണാറുണ്ട്‌......
കാണാത്ത ഭാവം നടിച്ചു-
കടന്നു പോകാറുള്ള കലണ്ടര്‍ താളുകളില്‍ 
അവര്‍ ,അവരുടെ ദിവസം വരുന്നതും 
കാത്ത് കാത്തിരിക്കുക പതിവായിരുന്നു.
എങ്കിലും,ദീര്‍ഖ നിശ്വാസങ്ങള്‍ മാത്രം 
പുതപ്പുകള്‍ക്കുള്ളില്‍ കുമിഞ്ഞു കൂടി .
അമ്മയുടെ മാറിലൂറും തേനും,
അമ്മ മണ്ണിന്‍റെ ഗന്ധവും 
ഓര്‍മകളെ വല്ലാതെ മത്തു പിടിപ്പിക്കുമ്പോള്‍ 
രാത്രികളില്‍ അവരില്‍ ചിറകു മുളക്കും 
പിന്നെ എന്നും പറന്നുയരും 
മേഖകീറുകള്‍ വകഞ്ഞുമാറ്റി പതിയെ 
താഴേ സ്വന്തം മണ്ണിലേക്കിറങ്ങും.
അപ്പോഴോക്കെയും അവരുടെ കൂരയില്‍ 
ചിലപ്പോള്‍ ,ചിതല്‍ കൂട്ടം പുറ്റുകള്‍ 
കുന്നുപോലെ പണിതുയര്‍ത്തിയിരിക്കും.
മാനം മുട്ടും മല ആഞ്ഞു കയറുമ്പോള്‍ 
അവര്‍ പരസ്പരം  ഓര്‍മ്മപ്പെടുത്തി ,
സ്വപ്‌നങ്ങള്‍ ഇപ്പോഴും പണയത്തിലാണ് 

2012 ജനുവരി 28, ശനിയാഴ്‌ച

ദൂരെ ഒരു തരിവെട്ടം

    ദൂരെ ഒരു തരിവെട്ടം 


എരിവേനല്‍ കനലെരിയുമൊരു രാവിലന്നു 
നിദ്രയിലാണ്ടൊരു വേളയില്‍ 
പതിയെ നിശബ്ദമായ് വന്നു കാതിലുമ്മ 
വച്ചുണര്‍ത്തിയ തെന്നലായി നീ അന്ന് 

അളകങ്ങള്‍ തുടു വിരലാല്‍ മെല്ലെ നീക്കി,
മിഴികളുയര്‍ത്തി അന്നെന്നില്‍ 
നീ ഐത നയന സായകങ്ങളാല്‍
പ്രാണന്‍ പിടച്ചു ജീവന്‍ തുടിച്ചു 

തമസ്സില്‍ നീ കൊളുത്തിവച്ച പൂനിലാവാം 
നിന്‍ മന്ദസ്മിതമതില്‍ കുളിച്ചു നില്‍കെ 
അറിഞ്ഞു ഞാന്‍ നീ ദൂരെ വളര്‍മതിയെന്നു.
 
ഖനജ്വാലയായ് നീ എന്നിലാഴ്നിറങ്ങവേ 
അറിയുന്നു ഞാന്‍, നിന്നിടം അകലെ 
വാനില്‍ മുകില്‍ മാലകള്‍ക്കിടയിലെന്നു.

തനുവില്‍, കരളില്‍ കുളിരായി സുഗന്ധമായ്
വന്നെന്നെ പുണര്‍ന്നിടും ചെറു തെന്നാലാം
നിന്നില്‍ ഞാന്‍ മയങ്ങിടെ അറിയുന്നു 
നിന്നിടം ദൂരെ ആഴി തന്‍ ഹൃതടമെന്നു 

നെഞ്ചോടു ചേര്‍ത്ത് വച്ചു നിന്‍ കവിള്‍തടമന്നു  
കുതിര്‍ന്നു, നിന്‍ കണ്ണുനീരാല്‍ എന്‍ മാറിടമാകയുമന്നു.
നിന്‍ മാറോടൊട്ടിനില്‍കെ കേട്ടു ഞാന്‍  
നിന്‍ ഹൃദയതുടിപ്പിലാ ആത്മ നൊമ്പരം 

ഒന്നായലിഞ്ഞു ചെര്‍ന്നോഴുകിയ ഇരു നദികള്‍ 
രണ്ടുടലായ് പിളരുന്ന വേദനയിലും ആശിപ്പു,
അങ്ങ് ദൂരെ ആഴി തന്‍ മാറിലോന്നായിടും 
തമ്മിലലിഞ്ഞു നമ്മളില്ലാതായിടും.