2011 ജൂൺ 27, തിങ്കളാഴ്‌ച

ചെരാതുകള്‍ ആടിയുലയും സന്ധ്യയില്‍

ചെരാതുകള്‍ ആടിയുലയുംസന്ധ്യയില്‍  

ഒരുനാളിലൊരു ഇളവെയില്‍ പകലില്‍

നിനക്കാതെ വന്നാ മടുത്ത മധ്യാഹ്നത്തില്‍ 
കയ്യില്‍  പൊട്ടിയ കുപ്പിവളകളും
നെറ്റിയില്‍ കലര്‍ന്ന ചാന്തും പിന്നെ 
കാലില്‍ സാദാ ചിരിക്കും കൊലുസ്സുമായ്.

കൂട്ടിനായ്‌ നീ തൊട്ടു വിളിച്ചൂ 
പകലിന്‍  ഇളവെയില്‍ കുളിരില്‍ 
ഒരുമിച്ചു പറന്നാല്‍ അക്കരെ ആ 
സൌഹൃദ വനിയില്‍ കൂട്ടുകൂടാമെന്ന് 
കളിയായ്‌ പതിയെ കാതില്‍  ചൊല്ലി

കരളില്‍ കയറി തൊട്ടു നോക്കിയവിടം 
വെറുതെ നുള്ളി ഒരുതുള്ളി ചോര  
പൊടിയെ ഖേദിച്ചു ചൊല്ലി
"അതില്‍ നിറയും എന്തെന്ന് നോക്കി ഞാന്‍ " 
പിന്നെയവള്‍ ചിരിച്ചു കുപ്പിവളകള്‍കൊപ്പം

സഖിയല്ല,തോഴിയായിടും, കൂട്ട് തന്നിടാം 
ആ സൌഹൃദ  വൃക്ഷതിനുച്ച്ചി തന്‍ 
കൊമ്പിലിരുന്നോരുപാട് കഥകള്‍ ചൊല്ലിടാം 
മന്നസ്സില്‍ നിറഞ്ഞോഴികിടും നാദയമുനയിലലിഞ്ഞു 
കരളില്‍ നിറയും സുസ്വരശ്രുതിയിലോഴുകാം 

കളിചിരി മഴയില്‍ കുതിര്‍ന്നു 
ചെറു കുളിരും പനിയും നനഞ്ഞു 
കൂട്ടിലണഞ്ഞു, തനിയെ പിന്നെയും 
തപിക്കും ദേഹമതില്‍ നിറയും 
വേറിടും ദുഖത്തിന്‍ കംബളം പുതച്ചും. 

പിന്നെയും എരിയും മനസ്സിലെ നിലാവും 
ഊതി ക്കത്തിച്ചു  പ്രാവുകളായ്പറന്നകലേ
മൈത്രീനദീ തീരംകടന്നോത്തു കൂടി നാം  
കണ്ണീര്‍ചിരികള്‍ തന്‍ അക്കരെ ഇക്കരെ നീന്തി, 
ദിന കൃത്യ ഇടവേളകളിലെന്നും.

കുതിരും കവിള്‍തടത്തില്‍ ,കണ്ണീര്‍ കലങ്ങി 
കുത്തിയൊഴുകും നീല മിഴികളും, 
മന്ദസ്മിതതിലോളിപ്പിച്ചു മുന്നില്‍ വന്നു നീ ,
തെളിച്ചിരുന്നേന്‍ സന്ധ്യചെരാതുകളിലെന്നും- 
അഗ്നിയില്‍ നിന്നുമെടുത്തൊരു നെയ്‌തിരിയുമായ്.

ചെരാതുകള്‍ ആടിയുലയും സന്ധ്യയില്‍ 
ഇരുള്‍ കോപ്പുകൂട്ടി വിഴുങ്ങുവാന്‍, വെളിച്ചത്തെ 
രാത്രിതന്‍ മൌനത്തെ കീറി 
ചീവീടുകള്‍ പരിഹസിച്ചു മൂളി,
കരളിലെ വെട്ടം ഇരുള്‍ വിഴുങ്ങി. 

സൌഹൃത വൃക്ഷത്തിന്‍ നിഴല്‍,
രാത്രികള്‍ താണ്ടി ഏറെ കടന്നു പൊയ് 
ഇലകള്‍  കൊഴിഞ്ഞ മരത്തില്‍ , കൂട് കൂട്ടി,യിരുളും 
കരളില്‍ കരിന്തിരി കത്തി പുകഞ്ഞിടെ 
അറിയില്ലവള്‍ പൊയ് മറഞ്ഞതെവിടെയെന്നു.
   


2011 ജൂൺ 22, ബുധനാഴ്‌ച

നിങ്ങള്‍ കേള്‍ക്കുന്നുവോ ആ തേങ്ങല്‍ ..?

അന്നൊരു മഴയുള്ള രാത്രിയില്‍
മനസ്സിലവന്‍ കോറിയിട്ട ചിത്രങ്ങള്‍, 
ആ വിരലുകള്‍ എന്‍ വിരലുകളില്‍ തീര്‍ത്ത നഖചിത്രങ്ങള്‍ 
മനസ്സില്‍ ആ മനസ്സ് കോര്‍ത്ത്‌ വലിച്ച നിമിഷങ്ങള്‍ 
അതുവരെ കേള്‍ക്കാത്ത ഭാഷയില്‍ അവന്‍ പകര്‍ന്ന 
മധുരമാം മൊഴികളില്‍ ഞാന്‍ അലിഞ്ഞു ചേരുകയായിരുന്നു 
അവനിലെ രാഗമായ് അലിയാന്‍ സ്വയമില്ലതാവാന്‍        
കൊതിച്ചനിമിഷങ്ങള്‍ ....
അന്നെന്‍ തൊടിയില്‍ വിരിഞ്ഞ പൂവുകളില്‍
ഇറ്റുനിന്ന തേന്‍ കണങ്ങള്‍ അവന്റെ 
പുഞ്ചിരികളായിരുന്നു. 
അവന്‍ ഐത അമ്പുകള്‍ തറച്ചെന്‍
കരളില്‍ നിന്നിറ്റിയ നിണംവീനെന്‍ 
സ്വപ്നങ്ങളില്‍  നിറം പടര്‍ന്നിരുന്നു 
ഒരു നോട്ടത്തില്‍, ചെറു സ്പര്‍ശനങ്ങളില്‍
അവന്‍ എന്‍ മനം കോരിയെടുത്തു.
പെയ്തുനില്‍ക്കും അവന്റെ രാഗമഴയിലേക്കെന്നെ
ക്ഷണിചില്ലേ 
അങ്ങ് ദൂരെ സ്നേഹത്താല്‍ മേല്കൂരയിട്ട 
നിറയെ ആനന്തപൂവുകള്‍ മാത്രം വിരിയാറുള്ള 
കൂട് കാത്തിരിക്കുന്ന രഹസ്യം ചൊല്ലിയില്ലേ നീ 
പിന്നെ നിന്‍ ചിറകുരുമ്മി ഇങ്ങു പറന്നിടുമ്പോള്‍ 
നീ ചൊല്ലിയില്ലേ ഇനി നമ്മളൊന്നെന്നു.

ഇന്നു ഞാനീതെരുവില്‍ എന്‍ മുഷിഞ്ഞ മാറാപ്പില്‍ 
നീ തന്ന നല്ല കുറെ നിമിഷങ്ങള്‍ തന്‍ മുത്തുകള്‍ കാത്തിടുന്നു, 
വെറും കല്ലുകലായിരുന്നവയെന്ന്  അറിഞ്ജീടുകിലും.
ആപണ തെരുവില്‍ നീ എന്നെ വില്‍ക്കവേ 
നിന്റെ ലാഭം വിഹിതം എത്രയാകിലും ,
അതില്‍നിന്നൊരു വിഹിതമെന്‍  ഗര്‍ഭപാത്രത്തില്‍ മരിച്ച 
കുഞ്ഞു കിനാക്കളുടെ ശവമടക്കിനെങ്കിലും 
നീക്കി വയ്ക്കുക. 
ചന്തയിലിറച്ചിഎന്നപോല്‍ എന്‍ മേനി 
യിലാര്‍ത്തി പൂണ്ടവരില്‍, 
വെറി പൂണ്ടു മൃഗമായ് രെതി വേളയിലെന്‍ 
മേനിയെ കീറിടുന്നരില്‍ .,
നീറുമെന്‍ വ്രെണങ്ങളില്‍ തീക്കൊള്ളിയാല്‍ കുത്തി
രെസിക്കുന്നവരില്‍,നീയുമുന്ടെന്നറിയുകില്‍
ഒരു നിമിഷമെന്‍ പൂമേനി 
അഴുകിയോലിച്ചൊരു ശവമായിടാന്‍ കൊതിചീടവെ,
വണ്ടുകള്‍ കൊതിച്ചുവലം വച്ച ഒരു പനിനീര്‍ പൂവിനെ 
ആരോ തെരുവിലെ ഓടയില്‍ നുള്ളിയെറിഞ്ഞു .
പൂവിന്റെ തേങ്ങല്‍ ഓടയില്‍ നിന്നുയരാതെ 
നേര്‍ത്തു..നേര്‍ത്തു ............. 

2011 ജൂൺ 17, വെള്ളിയാഴ്‌ച

ആത്മ നിര്‍വ്രിതിയായ് നീ

അറിയാനാകാത്ത  പൊരുളുകള്‍ 
എന്നിലെ സുഹത ജീവിത ദിനങ്ങളില്‍ 
ഇരുട്ടു പരത്തിടുമ്പോള്‍നീ എന്‍  കനവില്‍ 
നിലാവ് നീര്‍ത്തി.
നേര്‍ത്ത പുഞ്ചിരിയാല്‍ ചെറു കുളിര്‍ തെന്നല്‍ വീശി, 
"ഞാനിവടെയുണ്ട്" എന്നു മെല്ലെ കാതില്‍ മന്ത്രിച്ചും 
വന്‍ തിരകളില്‍, നിലയില്ലാക്കയങ്ങളിലപ്പോള്‍ 
നീ സ്വപ്നം  നിറച്ച തോണിയില്‍ വന്നു 
ജീവന്റെ വിരല്‍ തുമ്പു നീട്ടി.
കാല്‍പനിക തുടര്‍ച്ചയായിഎന്നില്‍ നീ നിറയെ
ഞാന്‍ എന്നിലെ എന്നെ കണ്ടെത്തുന്ന 
കാത്തിരുന്ന നിമിഷം ചാരെ കാണ്മു 
എത്ര തന്നെ വിളിക്കിലും ,ചാരെ അണയാതെ 
പിന്നില്‍ വന്നെന്‍ കണ്ണ് പൊത്തും 
നിന്‍ കുസൃതിയെ  ഞാന്‍ അറിഞ്ഞു 
ഒരു കവിതയായ് നിന്നെ അറിയുമ്പോള്‍ 
പാട്ടായ് നീ ജീവന്റെ വീണയില്‍ നിറഞ്ഞൊഴുകുന്നതറിയുന്നു ഞാന്‍
കാണാത്ത തീരങ്ങളില്‍ അറിയാത്ത ഈണങ്ങളില്‍ 
ഞാനറിയാതൊഴുകെ, അറിയുന്നു 
നീ എന്നിലെത്രയും നിറഞ്ഞുവെന്നു .
മനസ്സില്‍ കുമിഞ്ഞുകൂടും ഭാവനിറങ്ങളെ 
നീ കാവ്യ ചിത്രങ്ങളായി ചുറ്റും നിറയ്ക്കുന്നു
നിശബ്ദതയില്‍ മനസ്സില്‍ കൊഴിഞ്ഞു വീണ 
ഒരു ഇലയായി
അശാന്തമായ്,കൊടും കാറ്റായ്,
നേര്‍ത്ത തമ്പുരുവിന്‍ ശ്രുതിയായ്,
ഒഴുകിയെത്തി തഴുകി നീങ്ങും ഇളം തെന്നലായി .
മനസ്സിലെ ഉഷരതകളില്‍ തുള്ളി തുള്ളിയായ് 
പയ്തു വീഴും മഴതുള്ളികലായ്  
ദ്രിശ്യ സുന്ദര കാമാനകളില്‍
ആത്മ നിര്‍വ്രിതിയായ് നീ എന്നില്‍ എന്നും നിറയുന്നു.                
  
          .

ആത്മ നിര്‍വ്രിതിയായ് നീ

അറിയാനാകാത്ത  പൊരുളുകള്‍ 
എന്നിലെ സുഹത ജീവിത ദിനങ്ങളില്‍ 
ഇരുട്ടു പരത്തിടുമ്പോള്‍നീ എന്‍  കനവില്‍ 
നിലാവ് നീര്‍ത്തി.
നേര്‍ത്ത പുഞ്ചിരിയാല്‍ ചെറു കുളിര്‍ തെന്നല്‍ വീശി, 
"ഞാനിവടെയുണ്ട്" എന്നു മെല്ലെ കാതില്‍ മന്ത്രിച്ചു  
വന്‍ തിരകളില്‍, നിലയില്ലാക്കയങ്ങളിലപ്പോള്‍ 
നീ സ്വപ്നം  നിറച്ച തോണിയില്‍ വന്നു 
ജീവന്റെ വിരല്‍ തുമ്പു നീട്ടി.
കാല്‍പനിക തുടര്‍ച്ചയായിഎന്നില്‍ നീ നിറയെ
ഞാന്‍ എന്നിലെ എന്നെ കണ്ടെത്തുന്ന 
കാത്തിരുന്ന നിമിഷം ചാരെ കാണ്മു 
എത്ര തന്നെ വിളിക്കിലും ചാരെയനയാതെ,
പിന്നില്‍ വന്നെന്‍ കണ്ണ് പൊത്തും 
നിന്‍ കുസൃതിയെ  ഞാന്‍ അറിഞ്ഞു 
ഒരു കവിതയായ് നിന്നെ അറിയുമ്പോള്‍ 
പാട്ടായ് നീ ജീവന്റെ വീണയില്‍ നിറഞ്ഞൊഴുകുന്നതറിയുന്നു ഞാന്‍
കാണാത്ത തീരങ്ങളില്‍ അറിയാത്ത ഈണങ്ങളില്‍ 
ഞാനറിയാതൊഴുകെ, അറിയുന്നു 
നീ എന്നിലെത്രയും നിറഞ്ഞെന്നു
മനസ്സില്‍ കുമിഞ്ഞുകൂടും ഭാവനിറങ്ങളെ 
നീ കാവ്യചിത്രങ്ങളായി ചുറ്റും നിറയ്ക്കുന്നു.
നിശബ്ദതയില്‍ മനസ്സില്‍ കൊഴിഞ്ഞു വീണ 
ഒരു ഇലയായി,
അശാന്തമായ്,കൊടും കാറ്റായ്,
തമ്പുരുവിന്‍നേര്‍ത്ത ശ്രുതിയായ്,
ഒഴുകിയെത്തി തഴുകി നീങ്ങും ഇളം തെന്നലായി .
മനസ്സിലെ ഉഷരതകളില്‍ തുള്ളി തുള്ളിയായ് 
പെയ്തു വീഴും മഴതുള്ളികലായ്
ദ്രിശ്യ സുന്ദര കാമാനകളില്‍
ആത്മ നിര്‍വ്രിതിയായ് നീ എന്നില്‍ എന്നും നിറയുന്നു.                
  
          .

        
        

2011 ജൂൺ 12, ഞായറാഴ്‌ച

പല നിറത്തിലെ ഒരു ലോകം

.സ്നേഹാര്‍ദ്ര മനസുകല്‍ക്കിടയിലെ 
ദൂരമെത്ര ?
വാക്കുകള്‍ക്കിടയിലെ  അക്ഷരങ്ങള്‍ക്കുള്ള അത്രയുമോ ?
പാട്ടിലെ താളവും നാദവും പോലെയോ ?
തിരയും തീരവും ഇണങ്ങുന്ന മണല്‍തരികള്‍ അത്രയുമോ?
എത്രവേണം ?
മനസുകള്‍ക്കിടയില്‍ അകലങ്ങള്‍  സ്നേഹാര്‍ദ്രതയില്‍  
നിറയുമ്പോള്‍ ശുന്യതയില്‍ പനിനീര്‍പൂക്കള്‍
കൊണ്ട് നിറയും പോലേ ആല്ലേ ? .
മനസുകള്‍ക്കിടയില്‍ ശൂന്യതയില്‍ 
നിറയുന്നതിന്നു മതാന്ധത 
പലനിറത്തില്‍ പലരൂപത്തില്‍ പലരുചികളില്‍ 
പലഭാഷയില്‍ അവ മനസുകളെ 
പല വേലിക്കെട്ടുകളില്‍ 
ആട്ടി  കേറ്റി.
പല നിറ കൊടികള്‍ക്ക് താഴെ അവര്‍ 
മനസുകളെ താഴിട്ടു പൂട്ടി.
അവരവര്‍ തങ്ങളുടെ അടിമകള്‍ക്ക്
തങ്ങളുടെ നാവും തലച്ചോറും നല്‍കി 
അവരുടെ ഹൃദയത്തിനു തനതു നിറം നെല്കി. 
അതെ നിറത്തില്‍ ആഹാരം വിളമ്പി.
കുഞ്ഞുങ്ങള്‍ക്ക്‌ ഞരമ്പില്‍ വിഷം
പകര്‍ന്നു നെല്കി. ശരീരത്തിന്റെ ഭാഷ നിയതമായി 
നിശ്ചയിക്കപ്പെട്ടു. 
സ്നേഹവാക്കുകള്‍ മനസുകളില്‍ നിന്നവര്‍ 
മായ്ച്ചുകളഞ്ഞു 
ഭാഷകള്‍ വിനോദങ്ങള്‍ ചിരികള്‍ 
ഇവയൊക്ക എങ്ങിനെ വേണമെന്ന് നിശ്ചയിക്കപ്പെട്ടു.
അറിവും വിശപ്പും പ്രണയവും ചന്തയിലെന്നപോള്‍ വിറ്റുകൊണ്ടവര്‍ 
വേലിക്കെട്ടുകളില്‍ കൂടുതല്‍ ആളെ ആട്ടിക്കേറ്റി ആള്‍ ബലത്തിനായ്. 
ജീവിക്കാന്‍ ഞങ്ങള്‍ക്ക് മാത്രമവകാശമെന്നവര്‍  അന്യോന്യം കലഹിച്ചു. 
മൃത്യുവിനന്തരം ജീവിക്കാന്‍ വേണ്ടി 
അപരനെ മൃത്യുവിനിരയാക്കി.       
പരസ്പരം നാവും കയ്കാലുകള്‍ വെട്ടിയരിഞ്ഞവര-
ലറിവിളിച്ചു ഓടിയകലുമ്പോള്‍
അവരുടെ അലറ്ച്ചകള്‍ക്ക് ഒരേ ഭാഷയായിരുന്നു 
തെരുവില്‍ കബന്ധങ്ങള്‍ക്കു 
മേല്‍ വീണ നിഴലുകള്‍ക്ക് 
ഒരേ നിറമായിരുന്നു
അവയ്ക്ക് മേല്‍ വീണ കണ്ണുനീര്‍ തുള്ളികള്‍ക്ക് 
ഒരേ ഉപ്പു രുചിയായിരുന്നു 
ആര്ത്ത രോദനങ്ങള്‍ക്ക്‌  ഒരേ ഭാഷയായിരുന്നു
അനാഥമായ  കുഞ്ഞുങ്ങളുടെ കണ്ണുകളില്‍ 
ദൈന്യതുടെ ഏക ശരീര ഭാഷയായിരുന്നു 
തെരുവുകളില്‍ ഒഴുകിയ ചോരയ്ക്ക് 
ഒരേ നിറമായിരുന്നു  

2011 ജൂൺ 6, തിങ്കളാഴ്‌ച

കരളുരുക്കി ഞാന്‍ കവിതയെഴുതി

കരളുരുക്കി ഞാന്‍ കവിതയാക്കി 
ഹൃദയ പൂത്താലത്തില്‍ അത് പ്രിയമുള്ളവര്‍ക്ക് 
വിളമ്പി.
അതില്‍ നദിയുടെ അവസാന ഞരക്കവും 
കാടിന്റെ തേങ്ങലും ഞാനറിയാതെ ഇഴപാകി.
തിരസ്ക്രിതന്റെ വനരോദനവും ഉണ്ടായിരുന്നു.
ആഴ്ചപ്പതിപ്പുകള്‍ക്ക് അയച്ചുകൊണ്ടിരുന്നു 
സ്റ്റാമ്പ്‌ ഒട്ടിച്ചതിനാല്‍  ചവറ്റുകൊട്ടയില്‍ ഇടാതെ അയച്ചു തന്നു 
ഹാവൂ ..ചവറു സാധനമല്ല എന്ന അന്ഗീകാരമെങ്കിലും കിട്ടിയല്ലോ 
  പിന്നെയും കുറെ കരളുരുക്കി കവിതയാക്കി 
തിരിച്ചുവന്ന കവിതകള്‍ കുന്നുകൂടി. ഒരിക്കല്‍ അമ്മ കഞ്ഞിവെക്കാന്‍ അവയെടുത്ത് അഗ്നിയാക്കി 
കഞ്ഞി വേവിച്ചു തന്നു. അന്നാദ്യമായ് എന്‍റെ സൃഷ്ടികളെ ഒരാള്‍ അഭിനന്ദിച്ചു ..
അമ്മ," നന്നായി മോനെ നനഞ്ഞ വിറകു കണ്ടു വിഷമിചിരിക്കയായിരുന്നു "
നന്ദിയമ്മേ നന്ദി.
 ബാക്കിയുള്ള കരളും ഉരുകി
പിന്നെ എനിക്ക് കിട്ടി ബ്ലോഗുലകം   
നന്ദിയാരോട് ഞാന്‍ ചൊല്ലേണ്ടു 
എഴുതി, ആരുടേയും കനിവ് തേടാതെ 
കരളുരുക്കി കവിതകള്‍ എഴുതികൂട്ടി, പബ്ലിഷ് ചെയ്തു കൂട്ടി,
ചോതിക്കാനും പറയാനും ആരുമില്ലല്ലോ. 
ഫോളോവേര്സിനായി കാത്തിരുന്നു 
മഴ കാക്കും വേഴാമ്പലിനെ പോലേ. ആരും ആ വഴിക്കൊന്നും വന്നില്ല 
കമന്റു കള്‍ക്കായി കണ്ണില്‍ ഓയില്‍ ഒഴിച്ച് കാത്തിരുന്നു.
കാത്തിരുന്നു കാത്തിരുന്നു കൈയുംകവിതയും മുരടിച്ചു 
അങ്ങിനെയിരിക്കെ എന്‍റെ സൃഷ്ടിക്കു താഴെ ലൈക്‌ കള്‍ 
കാണാന്‍ തുടങ്ങി മനസ്സില്‍ ചില ലഡ്ഡു പൊട്ടന്‍ തുടങ്ങി ഒരിക്കല്‍  
കാത്തിരുന്ന നിമിഷം വന്നു ചേര്‍ന്ന്,അതെ ആ കമന്റു ഇങ്ങനെ
"പോന്നു ചേട്ടാ വേറെ പണിയൊന്നുമില്ലേ ?
ഒന്നുമില്ലനകില്‍ ഒരു തൂമ്പയെടുത്ത് രണ്ടു വാഴ നാട്ടൂടെ .."
മനസ്സില്‍ പൊട്ടിയത് പിന്നെയൊരു ......................   

2011 ജൂൺ 4, ശനിയാഴ്‌ച

ബാബ രാം ദേവുമാര്‍ ഉണ്ടാകുന്നത്

ജനാധിപത്യ മര്യാതകള്‍മറന്ന രാഷ്ട്രീയ പാര്‍ടികളില്‍ ജനങ്ങള്‍ക്കുള്ള വിശ്യോസം നഷ്ടപെടുമ്പോള്‍ സോഭാവികമായും അവര്‍ നിലനില്പിനായി മറ്റു മാര്‍ഗങ്ങള്‍ തേടും. നീരൊഴുക്ക് തടയപ്പെട്ട ജലപ്രവാഹം പോലേ, തുറന്നു കിട്ടുന്ന ഒരു പുതിയ മാര്‍ഗത്തെ സ്വീകരിച്ചു കൊണ്ട് അത് പ്രവാഹം തുടരും .വര്‍ത്തമാനകാല രാഷ്ട്രീയം ഇങ്ങനെയാണ്.ജനങ്ങള്‍ രാഷ്ട്രീയക്കാരെ വെറുക്കുന്നു, മനസുകൊണ്ട് അവരെ പരിഹസിക്കുന്നു.ഇന്നു ജനങ്ങളുടെ മനസ്സില്‍ രാഷ്ട്രീയക്കാരുടെ സ്ഥാനം ക്രിമിനലുകള്‍ക്കൊപ്പമാണ്.അതുകൊണ്ടുതന്നെ ആധ്യന്മിക രംഗതുള്ളവരില്‍ വരെ അവര്‍ തങ്ങളുടെ രക്ഷകരെ കാണുന്നു.ബാബ രാം ദേവിനെപ്പോലുള്ളവര്‍  ആ ദൌവ്ത്യം ഏറ്റെടുത്തിരിക്കുന്നു .ജനങ്ങള്‍ സാമുദായികമായി ദ്രുവീകരിക്കാപെടുന്നു എന്നുള്ളത് നഗ്നമായ സത്യമാകുന്നു.എങ്ങു കേരളത്തില്‍ പോലും അതല്ലേ നടക്കുന്നത് ഇതിനെല്ലാത്തിനും മറുപടി പറയേണ്ടത് ഇവിടെത്തെ രാഷ്ട്രീയ പാര്‍ടികളും കൂടിയാണ്.

2011 ജൂൺ 3, വെള്ളിയാഴ്‌ച

വേരറുക്കും വേദന

വേരറുക്കും വേദന  

ശാരീരം ശരീരത്തെ  വേര്‍പെടുന്ന പോലേ 

കാഴ്ച കണ്ണുകളെ വേര്‍പെടുന്നപോലെ
ശബ്ദം കാതുകളെ വേര്‍പെടുന്നപോലെ 
സ്പര്‍ശം, അനുഭവം കൈവിട്ടപോലെ; 
ജലം നദിയെ ഉപേക്ഷിക്കുന്ന പൊലെ 
കാറ്റ് തീരം കൈവിട്ടപോലെ 
ശബ്ദം കാട് കൈവെടിഞ്ഞത്‌ പോലേ 
തിരകള്‍ തീരം വിട്ടപോലെ 
മഴ മണ്ണിനെ മറന്നപോലെ 
കനിവ് മറന്ന കരളിനെ പോലേ 
പാട്ടുമാറന്ന എന്‍റെ കുയിലിനെപോലെ
ശ്രുതി മറന്ന തമ്പുരുവിനെപോലെ 
എന്‍റെ പ്രിയ സഖിയെ കാണാത്ത 
എന്‍ കണ്ണുകളെ പോലേ 
എന്‍റെ നാടേ, നിന്നെ വിട്ട കാല്പാതങ്ങള്‍ 
നീറുന്നു.
കരളു വിരഹത്താല്‍  വേവുന്നു