എന്‍റെ പേര് കളിമണ്ണ്
എന്നെ റിലീസ് ചെയ്യാന്‍
എന്‍റെ അമ്മ അഡ്വാന്‍സ് വാങ്ങിയപ്പോഴേ
എനിക്ക് ഈ പേര് വീണു പോയി..
സംവിധായകന്‍റെ ആക്ഷന്‍ വിളി ചെവിയോര്‍ത്തു
അമ്മയുടെ ഉടലിനുള്ളില്‍ ഞാന്‍
ഒന്‍പതു മാസത്തോളം മേക്കപ്പിട്ടു കാത്തിരുന്നു.
എനിക്കും എന്‍റെ അമ്മയ്‌ക്കുമിടയിലെ
ഒരു വയറ്റാട്ടിയുടെ മനസ്സിന്‍റെ നോവിറക്കിന്റെ
ദീര്ഖനിശ്വോസങ്ങളും ,
എന്നെ മണ്ണിലേക്ക് ഇറക്കിവിടുന്ന അമ്മയുടെ
മരണവാതില്‍ ദണ്‌ഡന രോദനങ്ങളുടെ
സ്വകാര്യതകളും
ആക്ഷന്‍ കട്ട് ബഹളത്തില്‍
ഞങ്ങള്‍ക്ക് ഓക്കേയാകാതെ പോയി ,
എങ്കിലും അമ്മയ്ക്കു
ഹോസ്പിറ്റല്‍ ബില്ലടക്കാനുള്ള കാശും ,
ചാനലുകാര്‍ ആഘോഷിച്ചു കൊടുത്ത
വിവാദ ഘോഷണങ്ങളും കിട്ടി .
വയറ്റാട്ടിക്കുവേണ്ടി അഞ്ചു ടേക്കും
എനിക്കുവേണ്ടി പത്ത് ടേക്കും
വേണ്ടിവന്നു സീന്‍ ഓക്കേ യാകാന്‍ .
അമ്മ ഇതിനുമുന്പേ പയറ്റി തെളിഞ്ഞവള്‍
അതിനാലമ്മയുടെ പേറ്റുനോവ് രസങ്ങളും
അംഗ ചലനങ്ങളും
(നാടകീയത കൂടിപ്പോയെന്ന് നിരൂപകര്‍ )
ഒറ്റ ടേക്കില്‍ ഭംഗിയായതായി പറഞ്ഞു കേട്ടു
ഹ ഹ ഹ ...രാഷ്ട്രീയക്കാര്‍
എന്‍റെ അനുജനും (അനുജത്തി )പേരിട്ടു കഴിഞ്ഞു
പൂരപ്പറമ്പന്‍( ((അല്ലങ്കില്‍ പൂരപറമ്പി.....
ഹെന്റമ്മോ ..!
ഷൂട്ടിംഗ് വാര്‍ത്ത നേരത്തെ അറിഞ്ഞിരുന്നെങ്കില്‍
അവന്മാര്‍ (പൈതൃക സൂക്ഷിപ്പുകാര്‍ )
എന്‍റെ റിലീസും തടഞ്ഞേനെ .....
അമ്മയുടെ ഉടലിനുള്ളില്‍ ഞാന്‍
ഒന്‍പതു മാസത്തോളം മേക്കപ്പിട്ടു കാത്തിരുന്നു.
എനിക്കും എന്‍റെ അമ്മയ്‌ക്കുമിടയിലെ
ഒരു വയറ്റാട്ടിയുടെ മനസ്സിന്‍റെ നോവിറക്കിന്റെ
ദീര്ഖനിശ്വോസങ്ങളും ,
എന്നെ മണ്ണിലേക്ക് ഇറക്കിവിടുന്ന അമ്മയുടെ
മരണവാതില്‍ ദണ്‌ഡന രോദനങ്ങളുടെ
സ്വകാര്യതകളും
ആക്ഷന്‍ കട്ട് ബഹളത്തില്‍
ഞങ്ങള്‍ക്ക് ഓക്കേയാകാതെ പോയി ,
എങ്കിലും അമ്മയ്ക്കു
ഹോസ്പിറ്റല്‍ ബില്ലടക്കാനുള്ള കാശും ,
ചാനലുകാര്‍ ആഘോഷിച്ചു കൊടുത്ത
വിവാദ ഘോഷണങ്ങളും കിട്ടി .
വയറ്റാട്ടിക്കുവേണ്ടി അഞ്ചു ടേക്കും
എനിക്കുവേണ്ടി പത്ത് ടേക്കും
വേണ്ടിവന്നു സീന്‍ ഓക്കേ യാകാന്‍ .
അമ്മ ഇതിനുമുന്പേ പയറ്റി തെളിഞ്ഞവള്‍
അതിനാലമ്മയുടെ പേറ്റുനോവ് രസങ്ങളും
അംഗ ചലനങ്ങളും
(നാടകീയത കൂടിപ്പോയെന്ന് നിരൂപകര്‍ )
ഒറ്റ ടേക്കില്‍ ഭംഗിയായതായി പറഞ്ഞു കേട്ടു
ഹ ഹ ഹ ...രാഷ്ട്രീയക്കാര്‍
എന്‍റെ അനുജനും (അനുജത്തി )പേരിട്ടു കഴിഞ്ഞു
പൂരപ്പറമ്പന്‍( ((അല്ലങ്കില്‍ പൂരപറമ്പി.....
ഹെന്റമ്മോ ..!
ഷൂട്ടിംഗ് വാര്‍ത്ത നേരത്തെ അറിഞ്ഞിരുന്നെങ്കില്‍
അവന്മാര്‍ (പൈതൃക സൂക്ഷിപ്പുകാര്‍ )
എന്‍റെ റിലീസും തടഞ്ഞേനെ .....
.jpg)
