നാടകാങ്കതില്‍ അയാള്‍ തിരകഥാകൃത്തിന്‍റെ സര്‍ഗ്ഗാത്മകതയുടെ നൈരന്തര്യം മുറിക്കുവാന്‍ തന്നെ തീരുമാനിച്ചു .. ആ സ്വോതന്ത്ര്യം ഏറ്റവും ഉന്മത്തനായി തന്നെ ആസ്വദിക്കാന്‍ തീരുമാനിക്കുമ്പോള്‍ , ആ അവസ്ഥയുടെ ലഹരി അയാളില്‍ ഭ്രാന്തമായ് ഇരച്ചുകയറി. പിന്നിട്ട ഖണ്‌ഡങ്ങളിലെ ഭൂമിക പ്രേക്ഷകര്‍ കൈയ്യടികളോടെ എതിരേറ്റ നിമിഷങ്ങള്‍ , ഒന്നൊന്നായി മിന്നിമറഞ്ഞു കൊണ്ടിരുന്നു... പിന്‍ വാങ്ങലിന്റെ കാലഗതി സ്വയം നിര്നയിക്കപ്പെടുന്നതിന്റെ നൈതികത , അയാളുടെ കേവല ബുദ്ധിയെ പല്ലിളിച്ചു കാണിക്കുന്നുമുണ്ടായിരുന്നു.. കഥാസാരത്തിനായി തനിക്കിനിയൊന്നും ചെയ്യാനില്ല എന്ന ബോധം, അയാളില്‍ വിലയം ചെയ്തു നില്‍ക്കെ മറ്റൊന്നുമേ ഇനി വേണ്ടതില്ല എന്ന് ചിന്തിച്ചുറച്ച ബാക്കി ജീവന്‍റെ ബാക്കി കരുത്ത് ശ്രമസഹിഷ്‌ണുവായ പിന്‍വാങ്ങല്‍ വ്യപാരത്തില്‍ സ്വയം നിമഗ്മാമാകുംപോഴും കളിച്ചു തീര്‍ത്ത തിരക്കഥ ഇനി ഒരിക്കല്‍ പോലുംപുനസ്സംപുടീകരിക്കേണ്ടതില്ലന്നുറച്ചുകൊണ്ട് അയാള്‍ ..........
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ