2013 ഡിസംബർ 20, വെള്ളിയാഴ്‌ച

കോര്‍ണീഷ് അബുദാബിയില്‍

വല്ലാതെ വാല്ലാണ്ടാകുംമ്പോള്‍ കെട്ടുകള്‍ പൊട്ടിച്ചുംകൊണ്ടോടാന്‍ തോന്നും ....
രാവിലെ കോര്‍ണീഷ് ലക്ഷ്യമാക്കി ഇറങ്ങാന്‍ തോന്നി ....
പാര്‍ക്കിലെ തണല്‍മരങ്ങള്‍ നാടിനെ കാട്ടി കൊതിപ്പിച്ചു ...
ഞാന്നു കിടക്കുന്ന വെളുത്തപ്പൂക്കള്‍ നിറഞ്ഞ മരത്തിനു താഴെ നില്‍ക്കുമ്പോള്‍ 
പൂക്കള്‍ ചിരിച്ചുകൊണ്ട് ഫോട്ടോ എടുക്കാന്‍ പോസു ചെയ്തു .....


നീലത്തടാകവും നീലാഗാശവും കൂടി കുഴഞ്ഞു ഏതാണ്ടൊരു നീലചിത്രമായി കോര്‍ണീഷങ്ങിനെ മുന്നില്‍ നീണ്ടു നിവര്‍ന്നു കിടക്കുന്നു ........


കടല്‍കാക്കകള്‍ എന്നു വിളിക്കാന്‍ തോന്നിയ വെളുത്ത കടല്‍പക്ഷികള്‍...
ഓളങ്ങള്‍ക്ക് മുകളില്‍ നീന്തി വരുന്നത് കണ്ടു നില്‍ക്കുന്നത് .... നീന്തി നീന്തി കരയോടടുക്കാന്‍ നേരം ദൃധിയില്‍ തിരിച്ചു അകലങ്ങളിലേക്ക് പിന്നാക്കം പോകാന്‍ ശ്രെമിക്കുന്നത് .....കരയെ അവര്‍ ഭയപ്പെടുന്നത് ....


തടിയില്‍ തീര്‍ത്ത മത്സ്യബന്ധനബോട്ടുകള്‍ നിരനിരയായി കിടക്കുന്നത് കടലിന്‍റെ അക്കരെ...ആയിരക്കണക്കിന് കിലോമീറ്ററുകള്‍ക്കപ്പുറം...
ആ കൊച്ചുകേരളത്തിലെ മുനമ്പത്തോ.. പള്ളിപ്പുറത്തോ ആണെന്നു തോന്നി..  


കടലും.. വഞ്ചികളും... മനുഷ്യരും...കടല്‍ജീവികളും  തമ്മില്‍ വളരെ അധികം പാരസ്പര്യം ആവശ്യപ്പെടുന്നതാണ്....
മനുഷ്യന്‍ എത്ര തന്നെ ആധുനികനായാലും ..ഈ പാരസ്പര്യം ഇല്ലാതായാല്‍ പിന്നെ യാത്ര നാശത്തിലെക്കാണ് .....


കാഴ്ചകളെ മനോഹരമാക്കാന്‍ മനസ്സു തുറന്നു വയ്ക്കണം ....
അതില്‍ കാഴ്ചയുടെ സൌന്ദര്യങ്ങള്‍ ആലേഖനം ചെയ്യപ്പെടാന്‍ കുറച്ചു സ്ഥലവും ഒഴിച്ചിടണം


ഇനി നാമിങ്ങനെ

 

ഉറവിനുയിരാകാതെ 
ഇലകളായടര്‍ന്ന 
നിനവുകള്‍ നാം ..

പറന്നു കൊതിതീരാതെ 
അടര്‍ന്നു വീണ 
മഴപ്പാറ്റച്ചിറകുകള്‍ നാം......

കതിരണിയാതെ
നിയതിയുടെ കാറ്റിലടര്‍ന്നുതിര്‍ന്ന
വയല്‍പാട്ടുകള്‍ നാം ...

ഇനി .........

തിരകളായ്
കരകളിലലയിട്ടലിയാം..

മഴതുള്ളികളില്‍
മുകില്‍ മൌനങ്ങളായുടഞ്ഞു തീരാം

സ്മൃതികളില്‍ നിഴലായലിയും
മറവിയായ്
മനങ്ങളില്‍ മറയാം...