ഉറവിനുയിരാകാതെ
ഇലകളായടര്‍ന്ന
നിനവുകള്‍ നാം ..
പറന്നു കൊതിതീരാതെ
അടര്‍ന്നു വീണ
മഴപ്പാറ്റച്ചിറകുകള്‍ നാം......
കതിരണിയാതെ
നിയതിയുടെ കാറ്റിലടര്‍ന്നുതിര്‍ന്ന
വയല്‍പാട്ടുകള്‍ നാം ...
ഇനി .........
തിരകളായ്
കരകളിലലയിട്ടലിയാം..
മഴതുള്ളികളില്‍
മുകില്‍ മൌനങ്ങളായുടഞ്ഞു തീരാം
സ്മൃതികളില്‍ നിഴലായലിയും
മറവിയായ്
മനങ്ങളില്‍ മറയാം...
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ