എന്‍റെ ജീവന്‍ ഊറിക്കൂടി..
എന്നുള്ളില്‍ പറ്റിച്ചേര്‍ന്നു..
ജീവന്‍റെ നാമ്പിട്ട ക്ഷണം മുതല്‍ക്കു
എന്‍റെ രക്തവും മാംസവും പകുത്തു തന്നില്ലേ..?
ചിന്തിക്കാന്‍..,
സ്വപ്നങ്ങള്‍ ,കണ്ടു തുടങ്ങാന്‍,
എന്‍റെ മനസ്സും ..
നിന്‍ പശിയകറ്റാന്‍
എന്‍ പോക്കിള്‍ കൊടിയിലൂടെ
നിനക്കായ് പകുത്തില്ലേ ,
എന്നെ തന്നെ അന്നമായ് ..?
പ്രിയമുള്ള എന്‍ സ്വര ശ്രുതി മഴകളില്‍
എനിക്കൊപ്പം നീയും നനഞ്ഞതല്ലേ..?
എന്‍ കരളിലെ ആഹ്ലാദങ്ങള്‍ ..
നിനവില്‍ നിറഞ്ഞ വിഷാദവും ....
നീയും അറിഞ്ഞതല്ലേ ...?
എന്‍ ഉടലിന്‍ പാത്രത്തില്‍ ..
എന്‍ ജീവന്‍റെ നീരില്‍ .....
നാളുകളെത്ര നിന്നെ കാത്തു ഞാന്‍. .
നിന്നെയും നെഞ്ചിലേറ്റി പറന്ന
ആ നാളുകള്‍ ഓര്‍മ്മയുണ്ടോ
ഇന്നാ ചിറകുകള്‍ ചലനമറ്റു ..
വീഴാതിരിക്കാന്‍ നിനക്ക് താങ്ങായ
ആ വിരലുകളിന്നു ദുര്‍ബലം
ഇന്നു , സഹിഷ്ണുതയുടെ വെളിമ്പുറത്തു
നീ തന്ന കിടപ്പ് മുറിക്കു നന്ദി .
പുഴുവരിക്കുന്നു എന്‍ കൈകളെങ്കിലും
ഇന്നും നിന്നെ കോരിയെടുക്കാന്‍ കൊതിയുണ്ട് ..
ദാഹത്താല്‍ വരളുന്നു ചുണ്ടുകളെങ്കിലും
ഇനിയും നിന്നെ ഉമ്മ വച്ചിടാന്‍ കൊതിയുണ്ട് ..
വരണ്ടു വിണ്ടു കീറി സ്വരമെങ്കിലും
കൊതിയുണ്ട്
നെഞ്ചോടു ചേര്‍ത്ത്
നീ മറന്ന ആ പഴകിയ താരാട്ടില്‍
ഒന്നുകൂടി നിന്നെയൊന്നുറക്കാന്‍... ...
ചിന്തിക്കാന്‍..,
സ്വപ്നങ്ങള്‍ ,കണ്ടു തുടങ്ങാന്‍,
എന്‍റെ മനസ്സും ..
നിന്‍ പശിയകറ്റാന്‍
എന്‍ പോക്കിള്‍ കൊടിയിലൂടെ
നിനക്കായ് പകുത്തില്ലേ ,
എന്നെ തന്നെ അന്നമായ് ..?
പ്രിയമുള്ള എന്‍ സ്വര ശ്രുതി മഴകളില്‍
എനിക്കൊപ്പം നീയും നനഞ്ഞതല്ലേ..?
എന്‍ കരളിലെ ആഹ്ലാദങ്ങള്‍ ..
നിനവില്‍ നിറഞ്ഞ വിഷാദവും ....
നീയും അറിഞ്ഞതല്ലേ ...?
എന്‍ ഉടലിന്‍ പാത്രത്തില്‍ ..
എന്‍ ജീവന്‍റെ നീരില്‍ .....
നാളുകളെത്ര നിന്നെ കാത്തു ഞാന്‍. .
നിന്നെയും നെഞ്ചിലേറ്റി പറന്ന
ആ നാളുകള്‍ ഓര്‍മ്മയുണ്ടോ
ഇന്നാ ചിറകുകള്‍ ചലനമറ്റു ..
വീഴാതിരിക്കാന്‍ നിനക്ക് താങ്ങായ
ആ വിരലുകളിന്നു ദുര്‍ബലം
ഇന്നു , സഹിഷ്ണുതയുടെ വെളിമ്പുറത്തു
നീ തന്ന കിടപ്പ് മുറിക്കു നന്ദി .
പുഴുവരിക്കുന്നു എന്‍ കൈകളെങ്കിലും
ഇന്നും നിന്നെ കോരിയെടുക്കാന്‍ കൊതിയുണ്ട് ..
ദാഹത്താല്‍ വരളുന്നു ചുണ്ടുകളെങ്കിലും
ഇനിയും നിന്നെ ഉമ്മ വച്ചിടാന്‍ കൊതിയുണ്ട് ..
വരണ്ടു വിണ്ടു കീറി സ്വരമെങ്കിലും
കൊതിയുണ്ട്
നെഞ്ചോടു ചേര്‍ത്ത്
നീ മറന്ന ആ പഴകിയ താരാട്ടില്‍
ഒന്നുകൂടി നിന്നെയൊന്നുറക്കാന്‍... ...

മറുപടിഇല്ലാതാക്കൂWhat a nice concept .You are a father yet you can express the love of a mother....mother's womb is definitely a rented home for 10 months but anybody can define the rent of that ........nice ............
" നീ തന്ന കിടപ്പ് മുറിക്കു നന്ദി ....." I think it may be uterus for son .So son is also liable to mother for her protection.... if she is not deserve it.
Thanks Friend...
മറുപടിഇല്ലാതാക്കൂexpect more....think and write
ഇല്ലാതാക്കൂ