ഇന്നലെ ആ ദിവസമായിരുന്നു
അന്ത്യ വിധി നടപ്പിലായ ദിവസം
എന്നെ കൂടെ കൊണ്ടുപോകാന്‍
ജനനം മുതല്‍ക്കെ എന്‍റെകൂടെ-
കൂടിയവന്റെ ദിവസം
ഇരു ചക്ക്രമുരുളുമെന്‍ ശകടമതില്‍
ശരവേഗംപാഞ്ഞു ഞാന്‍
പിന്നിലെക്കൊഴുകി, ശകടനിരകള്‍
ഭ്രാന്തമായ് ,അന്ധമായ് തൊരിതഗതിയില്‍
പാഞ്ഞടുത്തു ഒരു മരണവണ്ടി
എന്‍ ഇരുചക്ക്ര ശകടമതിനെ-
വാരിപ്പുണര്‍ന്നു, അതി ശീഖ്റം
ഉരുക്ക് ചീളുകള്‍ തമ്മിലിടഞ്ഞു-
തകര്‍ന്നടിയും ഗര്‍ജ്ജനം മുഴങ്ങി,
തെരുവിലാകവേ.
ഞെരിഞമര്‍ന്നു -
ഞാനുമെന്‍ ഇരുചക്ര ശകടവും-
ധൃതരാഷ്ട്രാലിങ്കനമതില്‍.
ചൂടുള്ള നനവ് ,
മെയ്യില്‍ ,വസ്ത്രത്തില്‍ പടര്‍ന്നു ,കടും ശോണം
ചുറ്റും തെരുവ് പറ്റംകൂടി
മുഖങ്ങളില്‍ ചേര്‍ന്നിരുന്നുകൊണ്ട് -
കണ്ണുകള്‍ ചിമ്മുന്ന ക്യാമറ ഫ്ലാഷുകള്‍.
മാംസം,അസ്ഥികള്‍ പിളര്‍ന്ന-
വേദനയുടെ കാഠിന്യം
സ്വയമേ ഉയര്‍ത്താന്‍ കഴിയാതെ
പാത നടുവില്‍ കിടപ്പൂനിസ്സഹായമെന്‍ ദേഹം
കേണൂ,ചുറ്റും വലയം തീര്‍ത്ത തെരുവിനോട് ,
ഒന്ന് പിടിച്ചുയര്‍ത്താന്‍,
ചുറ്റും പരതി,
പ്രാണന്റെ ഒരു വിരല്‍തുംപിനായ്.
സുവര്‍ണ നീമിഷങ്ങള്‍ ഒപ്പാന്‍
തിരക്ക് കൂട്ടുന്ന ക്യാമറ കണ്ണുകളില്‍-
കനിവോ ദയയോ ശന്യമായിരുന്നു.
അവന്‍, എന്റെ നിഴലായ് കൂടെ നടന്നവന്റെ
സ്പര്‍ശനം അന്നാദ്യമായ് ഞാനറിഞ്ഞു.
അവന്‍റെ മടിയിലെക്കെന്നെ
ചേര്‍ത്ത് കിടത്തി
ചൂടുള്ള, ശോണ നിറമാര്‍ന്ന നനവ്
ഞങ്ങള്‍ക്ക് ചുറ്റും ഒഴുകിപടര്‍ന്നു.
ക്യാമറകളില്‍ വിരലുകള്‍ ഉയര്‍ന്നു താണു.
അടുത്ത ഹോട്ട്സീനിനായി
അക്ഷമമായ് കാത്തിരുന്നു
ഞങ്ങള്‍ക്ക് ചുറ്റും തെരുവിന്റെ
സാന്ദ്രത കടുത്തു.
മെല്ലെ എന്നിലേക്കൊരു തണുപ്പ് അരിച്ചിറങ്ങി.
അവന്‍ ,എന്റെ നിഴല്‍
എന്റെ കണ്ണുകള്‍ തണുത്ത വിരലുകളാല്‍
മെല്ലെ തഴുകി ചേര്തടച്ചു
അപ്പോള്‍,
ക്യാമറ കണ്ണുകള്‍ ആ ഹോട്ട്സീന്‍
ആര്‍ത്തിയോടെ ഒപ്പിയെടുക്കുന്നുണ്ടായിരുന്നു.

അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ