നീയറിഞ്ഞോ സഖീ
ഈന്തപ്പനകള്‍ കായ് കള്‍
നിറഞ്ഞു അഹങ്കാരം
കനത്തതും...
മുല്ലക്കാട് പൂത്തുലഞ്ഞ്
തെമ്മാടി കാറ്റിന്‍
കുറുമ്പുകളെ
സുഗന്ധ നിര്ഭരമാക്കിയതും....
ചെമ്പരത്തികള്‍ ചെമ്പട്ട്
ചുറ്റിയൊരുങ്ങി
എന്നും ആരെയോ
കാത്തിരിക്കാറുള്ളതും....
പാല കൊമ്പിലെ കുഞ്ഞുപുല്‍കൂടിലില്‍
മിഥുന മൈനകള്‍ക്കൊപ്പം
നമ്മളും കാത്തിരുന്ന
ആ നിമിഷമെത്തി ചേര്‍ന്നതും..
പിന്നെ നീയറിഞ്ഞോ നമ്മുടെ
പാട്ട് പുസ്തകം
നനഞ്ഞിരിക്കുന്നു.
ഇന്നലത്തെ മഴയിലല്ല..
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ