2011 സെപ്റ്റംബർ 11, ഞായറാഴ്‌ച

തിരുവോണ പിറ്റേന്നു

തിരുവോണ പിറ്റേന്നു അടുക്കള പിന്നാമ്പുറത്ത്

ഒരു പൂച്ച വയറ് കാളിയിരുന്നു

ഹാങ്ങോവര്‍ വിടാന്‍ മടിച്ചുകൊണ്ടൊരു 

കോട്ടുവായ് ഉറക്കത്തിലേക്ക്

വീണ്ടും മുഖം പൂഴ്ത്തി .

നഗരത്തിലെ ബാറിനു പുറകുവശം 

സ്പടിക കുന്ന്‌ തലയുയര്‍ത്തി നിന്നു.

ചാനലുകാര്‍ കണക്കുകൂട്ടിയിട്ട

അക്കങ്ങള്‍ ചിരിയോതുക്കാന്‍ 

പാടുപെടുന്നത് കണ്ടു .

മാവേലിയും പുലി വേഷവും 

കെട്ടു മാറാന്‍ ഒന്നുകൂടി ഒഴിച്ചു


അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ