സാംജി.പി.എസ്ചെട്ടിക്കാട്
ഒരേ തൂവല്‍ പക്ഷികള്‍ നാം
ആര് നീ,എന്‍ കനവിന്‍ കതിരുകള്‍
വിളയും പാടങ്ങളില്‍ മുന്‍പ് കണ്ടില്ലിതുവരെ.
ആര് നീ കരളില്‍ മധു നിറക്കും വണ്ടായ്
എന്‍ നിനവുകളില്‍ വന്നു നിറവതു .
ആര് നീ, വിജനമാം എന്‍ മനസ്സിന്‍ നിഗൂഡതകളില്‍
ഒരു നിലാ വെട്ടമായ് വന്നുനില്പ്പതു .
അറിയുന്നു ഞാനെന്‍ ഹൃദയ സ്പന്ദനങ്ങളില്‍
നിന്‍ നെഞ്ചിന്‍ താള മലിയും നാദം .
നിന്‍ സ്വരമഴയില്‍ കുതിര്‍ന്നെന്‍
നിമിഷ ബിന്ദുക്കള്‍ സുവര്‍ണമാകുന്നതറിവൂ ഞാന്‍.
മനതാരില്‍ കവിതയായ് നിറഞ്ഞും
എന്‍ സര്‍ഗ്ഗ ഭാവനയില്‍ മഴവില്ലായ് നിറഞ്ഞും
എന്നിലെ ഞാനായ് നീ അലിയവെ
അറിയുന്നുഞാന്‍,തിരയുകയായിരുന് നു
നിന്നെ ജന്മ ജനമാന്തരങ്ങലായെന്നു.
എന്‍ നിശ്വാസ തന്മാത്രകള്‍ പിടയുന്നെന്നില്‍
നിന്‍ സാമിപ്യമില്ലാനിമിഷങ്ങളില്‍ .
അവ നിര്‍ഗമിക്കും നിമിഷങ്ങളില്‍, പൊട്ടുന്നു
ഹൃദയകോശങ്ങള്‍, അറിയാ പൊരുളുകളാല്‍.
ഒരേ തൂവല്‍ പക്ഷികള്‍ നാം
കിടപ്പൂ നീളെ വാനം,അതിരുകലില്ലാതെ നമുക്ക് മുന്നില്‍.
പറിന്നിടാം ചിറകിലെ ജീവന്‍ നിലക്കും വരേയ്ക്കും.
വരിക തോഴീ, വൈകിടാതെ
വിളഞ്ഞു നില്പൂ പാടങ്ങള്‍ നീളെ നമുക്കായ് .
നിന്‍ കൊലുസ്സിന്‍ മണി നാദമായ് അലിയാന്‍
നിന്‍ ചിരിതന്‍ കുളിനീരില്‍ നനഞ്ഞിടാന്‍,
നിന്‍ സ്നേഹധാരയില്‍ സ്വൊയം മറക്കാന്‍
പിറന്നിടുമിനിയും ഞാനീ ധരണിയില്‍.
പിറന്നിടും ഞാനിനിയും ഒരു കൊലുസായ്.
നിന്‍ പാദത്തിലലിഞ്ഞു മയങ്ങാന്‍
കാറ്റായ് നിന്നെതഴുകന്‍, ശ്വാസമായ് നിന്നില്‍ നിറയാന്‍,
പിറന്നിടുമിനിയു ം
ഞാനീ തീരത്തൊരു കണികയായെങ്കിലും.
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ