2011 ജൂലൈ 14, വ്യാഴാഴ്‌ച

പെണ്ണാരെന്നറിയുക

കഥകേട്ടുഅച്ഛന്റെ നെഞ്ചില്‍ കിടന്നു 
കൊണ്ടെന്നു മെന്‍അമ്മ പ്പുതപ്പില്ലുറങ്ങി ഞാന്‍.

മാമന്റെ പുന്നാര പേരകിടാത്തിയായ് 
ചേട്ടനോ ഓമന കുഞ്ഞനുജത്തിയായ്  

പാറി പറന്നൊരു പൂമ്പാറ്റയായ്പിന്നെ 
തൊടിയിലെ പൂക്കള്‍ക്കോരോമനതോഴിയും  

അയല്‍ക്കാര്‍ക്ക് ഓമന കുസൃതിക്കുരുന്നായി 
ചന്തത്തില്‍ ചിറകുകള്‍ വീശി വിരിച്ചു ഞാന്‍ 
ആവോളം വാനില്‍ പറന്നിരുന്നു 

ഞാനെന്ന ബാല്യം  കുമാരിയായ് 
യുവതിയായ് അമ്മയും അമ്മൂമ്മയായി വളര്‍ന്നു.

തലമുറ തലമുറയെത്ര കടന്നു പൊയ് 
എന്നീകലികാല  നേരത്തെനിക്കിന്നു 
കൂടെ പറന്നിടാന്‍ പൂമ്പാറ്റയില്ല.

കൂടെ കളിക്കുവാന്‍ കോണ്‍ക്രീറ്റ് തൊടിയിലോ 
പൂവില്ല പുല്ലില്ല കൂട്ടുകാരുമേ കൂടെയില്ല.

തുമ്പയും തുളസിയും ചുറ്റില്‍  
നിറക്കുന്ന പരിമളം നിനവില്‍ മറന്നുതുടങ്ങിയ 
തെന്നല്‍ മാത്രം എന്‍റെ കൂട്ട്കാരി.

കണ്ണ് തുറന്നെപ്പോള്‍  നോക്കിയെന്നാകിലും 
അമ്മയും അച്ഛനും ചാറ്റിങ്ങിലും.
  
പാടി യുറക്കുവാന്‍ അമ്മ വരുന്നില്ല കഥ പറഞ്ഞീടുവാന്‍ 
നേരമില്ലച്ചനും കൂടെ കളിക്കാന്‍ ചേട്ടനോ കൂട്ടില്ല .

ഒരോരോലോകത്തു ഉണര്‍ന്നുമുറങ്ങിയും 
കാലം കഴിക്കുന്ന യന്തിരന്മാര്‍.

കണ്ണീരു വില്‍ക്കുന്ന സീരിയല്‍ ചന്തകള്‍   
ക്യാപ്സൂള്‍  പരുവത്തില്‍ അനുഭവം തന്നപ്പോള്‍ 
ബാല്യത്തിലേ ഞാന്‍ യുവതിയായി.

ചുറ്റും അറയ്ക്കുന്ന നോട്ടം എറിയുന്നോര്‍ 
ആരെന്നറിവില്‍  ഞാന്‍ ഞെട്ടിടുന്നു.

ബന്ധവും സ്വന്തവും കാമത്തിനന്ന്യമാം
അന്ധകാരം പരന്നോരീയുലകം

കാമം മണക്കുമീ കാലമെനിക്കിന്നു
നരകത്തിനേക്കാള്‍  ദുരിത പൂര്‍ണം.

പെണ്ണായ് പിറന്നവളിന്നീ ധരണിയില്‍  
പെണ്ണല്ല വെറുമോരോമേനി മാത്രം.

കാമ വെറിപൂണ്ടു പിച്ചിപോളിക്കുവാന്‍
മാത്രമായ് തീര്‍ന്നൊരു മാംസപിണ്ഡം.
  
അമ്മയെ പെങ്ങളെ കുഞ്ഞനുജത്തിയെ 
നോക്കിടുന്നു ചിലര്‍ കാമാന്ധരായ്.

ആറല്ല  ആറുമാസം പോല്‍
തികയാത്ത കുഞ്ഞിനെപോലും വിടാത്തവരുണ്ടല്ലോ 
മൃഗരെന്നു പോലും പറയുക വയ്യല്ലോ 
ജന്തുക്കളെത്രയോ ഉന്നതരിവരെക്കാള്‍.

ഭൂമിയില്‍ ജീവന്റെ പരമാണു പൊടിയുന്ന 
ദേഹമീ പെണ്ണിന്റെ മേനിയെന്നറിയുക

സ്രിഷ്ടിയായ് സ്ഥിതിയായ് സംഹാരമായിടും 
ഉഗ്രമാം ഊര്‍ജ്ജമീ പെണ്ണിലുണ്ടറിയുക.           
  
    



  

2 അഭിപ്രായങ്ങൾ:

  1. സംജി കവിത വളരെ നന്നായിട്ടുണ്ട് , നല്ല നിര്രൂപനങ്ങളും , ക്രമമായുള്ള വായനയും ഉണ്ടെങ്കില്‍ താങ്കള്‍ക്കു തീര്‍ച്ചയും മലയാളി കളുടെ മനസ് തൊട്ടു എഴുതുന്ന ഒരു നല്ല അറിയപ്പെടുന്ന കവിയാകാം ..ഞങ്ങള്‍; ആഗ്രഹിക്കുന്നതും അതുതന്നെ ആണ്

    മറുപടിഇല്ലാതാക്കൂ
  2. സാംജി........
    വളരെ നല്ലത്.......നീ പൂലി തന്നെ......

    മറുപടിഇല്ലാതാക്കൂ