2014 ഡിസംബർ 28, ഞായറാഴ്‌ച

പാതി മുറിഞ്ഞ


പാതി മുറിഞ്ഞൊരു കനവിൻ
മുള്ള് കൊണ്ട് മുറിഞ്ഞു ...
പല്ലവിയിൽ മറന്ന
പാട്ടിൻ മഴ കൊണ്ട് പനിച്ചു....
നീ അടർന്നു പോയ കരൾ
എന്നോട് മുറിഞ്ഞു ചീന്തി ......
പാതി വിടർന്ന പനിനീർപൂവ്
ഇതളുകളായ് ചിതറിയ ഈ വഴിയിൽ...
ഇനിയൊരു വസന്തം വരാതെ നോക്കാം
മഴ മുകിലുകൾ വഴി മറന്ന ഈ വനിയിൽ
വ്യർഥം..
നിറം കെട്ടൊരു മഴവില്ലായ്‌ അണഞ്ഞു തീരാം..........

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ