2014 ഡിസംബർ 28, ഞായറാഴ്‌ച

നിലക്കാത്ത ഉടലനക്കങ്ങൾ


വേലിയേറ്റം അരികുകൾ ഈറനാക്കിയ
നദിയുടെ നിശ്വാസങ്ങളിൽ നിന്ന്
വേനൽകിനാവുകൾ പടിയിറങ്ങിയ 
ആ വസന്ത കാലത്ത്
നോട്ടങ്ങളുടെ തിരശ്ശീല വിളക്കുകൾ
ഓരോന്നും അണച്ചു പിടിച്ച്
അവൻ....
അവളിൽ നനഞ്ഞലിയാൻ എത്തുമായിരുന്നു
ഉണ്മയുടെ ചെരാതുകൾ മിഴി പൂട്ടിയ
നിമിഷങ്ങളിൽ
അവൾ, ഉള്ളിലെ നിലാവ്
അവന്റെ നിശ്വാസ കാറ്റിൽ
കെടാതെ കാത്തു പിടിച്ചു.
ഉടലനക്കങ്ങൾ ഉരുൾ പൊട്ടലായി
ഇന്നലെകളെ വിസ്മ്രുതമാക്കിയ
ദിനാർദ്ധങ്ങളിൽ
പാതിയടച്ച അവളുടെ മിഴികളിൽ
ലജ്ജ,.. നനഞ്ഞൊട്ടി ചേർന്നു...
പകലിന്റെ നിഴലുകൾ അരിചെത്തിയ
അന്ന്-രാവുകളുടെ നിറവുകളിൽ
അവനുപേക്ഷിച്ചു പോയ
നിശ്വാസങ്ങളെ .....
ഗന്ധങ്ങളെ ......
അവൾ ഉടലൊഴിക്കാതെ
തന്നോട് ചേർത്ത് വച്ചു. 

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ