2014 ഡിസംബർ 28, ഞായറാഴ്‌ച

മഞ്ഞിൻ കുളിരുപോലെ
നിൻ കൈത്തലം നെറ്റിയിൽതൊടുന്നത്
പനിച്ചു വിറയ്ക്കുന്ന രാത്രിയിൽ
അറിയാതെ ഞാനറിഞ്ഞു
കനവെന്നറിയാൻ വൈകും വരെ
നീ എന്നരികിൽ തന്നെയിരുന്നതുമറിഞ്ഞു ....
വെറുതെയെങ്കിലും .....
നിലാവേ,
സ്വപ്നത്തിൻ കോവണിപ്പടിയിറങ്ങി
ആരും കാണാതെ കരയുന്ന രാത്രിയിൽ
നീ വരിക .....
കൈത്തലം നെറ്റിയിൽ വച്ച് നല്ല പനിയുണ്ടെന്ന്
സന്ദേഹം കൊള്ളുക ....

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ