2014 ഡിസംബർ 28, ഞായറാഴ്‌ച

ആ കുഞ്ഞി നക്ഷത്രം ..


നിലാവും കാറ്റും കടക്കാത്ത
അഗാശ താഴ്വരയിലെ
ഇരുട്ട് കൂട് കൂട്ടിയ ഒരു കോണിലായിരുന്നു 
വെളുത്ത ഒരു മേഘം
ആ കുഞ്ഞു നക്ഷത്രത്തെ പെറ്റിട്ടത് ...
സൂര്യനെ ഭയന്നും ...
കാറ്റിന്റെ തണുത്ത സൂചിമുനകളെ പേടിച്ചും
അമ്മ മാറിൽ മുഖം പൂഴ്ത്തി ..പറ്റിചേർന്നു..
അവൻ ...കുഞ്ഞു നക്ഷത്രം -
നൊമ്പര ചൂളയിൽ നീറി പുകഞ്ഞു .
തൊണ്ട കീറി തുന്നികെട്ടിയ
തിളങ്ങുന്ന രണ്ടു കണ്ണുകളിൽ മാത്രം
ജീവനുണ്ടെന്നു തോന്നുന്ന
നക്ഷത്ര കുഞ്ഞിനെ പേരിട്ടു വിളിക്കാനും
ചോറ് വാരികൊടുക്കാനും
അമ്മ മേഘം ...
പ്രാർഥനകൾ കൂട്ടി വച്ചു...കാത്തു വച്ചു
നക്ഷത്രങ്ങളൊന്നാകെ
മണ്ണിലേക്ക് വിരുന്നു പോകുന്ന
ആ ക്രിസ്തുമസ് രാത്രിയിൽ
കുഞ്ഞു നക്ഷത്രം ..
അർബുദം കാർന്നു തിന്നുന്ന ചങ്കിന്റെ
നീറ്റലിൽ ഇരു കൈകളും നീട്ടി
അമ്മേ.. അമ്മേ എന്ന് മാത്രം കരഞ്ഞു ....
ചുവന്ന കൂടിനുള്ളിൽ വെളുത്ത പഞ്ഞികെട്ടുപോലെ
ക്രിസ്തുമസ് അപ്പൂപ്പൻ....
ചിമ്മിനി കുഴൽ ഊർന്നിറങ്ങി..
കൈയ്യിൽ കേക്കും സമ്മാനങ്ങളുമായി
നക്ഷത്ര കുഞ്ഞിന്റെ ചാരെ തൊട്ടിരുന്നു
നിശ്ചേതനം നക്ഷത്ര കണ്ണുകൾ ..
ശോഭയറ്റു ചലനമറ്റു ....കുഞ്ഞി നക്ഷത്രം ...
ചിമ്മിനികുഴൽ താണ്ടി വന്ന
ഒരു കുഞ്ഞിനക്ഷത്ര വെളിച്ചം സാന്തായെ തൊട്ടു ..
സാന്താ , ദൂരെ ആഗാശ ചെരുവിലേക്ക്‌ ഉറ്റു നോക്കി ..
അപ്പോൾ അതാ ...
തൊണ്ട കീറി തുന്നി കെട്ടാത്ത ...
പൂക്കൾ വിതറും ചിരി പൊഴിച്ച് ആ കുഞ്ഞി നക്ഷത്രം ..
അങ്ങ് ദൂൂരെ കർത്താവിന്റെ കൈയ്യിൽ ..
നെഞ്ചോടു പറ്റിചേർന്നിരിക്കുന്നു..
തിളങ്ങുന്ന ....ആ കുഞ്ഞി നക്ഷത്രം .. 

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ