2014 ഡിസംബർ 28, ഞായറാഴ്‌ച

വിരഹത്തിന്റെ ഇൻസ്റ്റലെഷൻ.

വിരഹത്തിന്റെ ഇൻസ്റ്റലെഷൻ...
**************************************
മേഖമൌന മുടച്ചു
വ്യഥിതമായ എൻ നെഞ്ചിലെ കനലുകളിൽ
പെയ്തൊഴിയാൻ ....
മഴയെ ....
നീ വരുമെന്നോർത്തു ..
വെറുതെ .....
കാത്തിരിക്കാറുണ്ട് .
ഇനിയും വാടാത്തൊരു പനിനീർപ്പൂവ്
ഇതളുകളിൽ നിൻ നീൾവിരൽ തൊട്ടടരുവാൻ
ഹൃത്തടത്തിൽ ....
മഴയെ ......
ഞാൻ ചേർത്തു വച്ചിട്ടുണ്ട്.
ആർത്തലച്ചു പെയ്ത പ്രണയകാലം...
പ്രളയകാലം ....
മഴയെ ....
കുത്തൊഴുക്കിൽ കൊണ്ട് പോയില്ലേ
നീ എന്നെ ....?
ഇന്നെന്നിലാളിപ്പടരും വിരഹമാം
അഗ്നി തൻ കനൽ മാത്രം
അന്നെന്തിനു നീ ...
മഴയെ .....
എന്നിലിട്ടെച്ചു പോയി..?
മൗനമഞ്ഞിലുറഞ്ഞു പോയൊരെൻ
വീണതൻ തന്ത്രികളിൽ
മഴയെ .....
നിൻ വിരൽ തൊടും സംഗീതം
നിറയുന്നു കനവുകളിൽ ..
നിറങ്ങൾ വറ്റിയ എൻ തൂവുലുകളിൽ
മഴയെ ...
നീ പടരുന്ന മഴവിലല്
നനയുന്നു ...കനവുകളിൽ .

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ