നെഞ്ചില്‍ ഒളിപ്പിച്ചു വച്ചിരിക്കുന്നു
ആഴിപ്പരപ്പില്‍ കടല്‍
അതിന് അജ്ഞാതമാം അദ്രിശ്യമാം ആഴം.
കണ്ണെത്താത്ത അനന്തതയുടെ ചുഴികളില്‍
അടക്കിവചിരിക്കുന്നു
അപരിമിതം വാനം
അതിന് രഹസ്യങ്ങള്‍
സാന്ദ്രമായ ഇരുട്ടിനുള്ളില്‍
നിഗൂഢമായി രാത്രി
അടക്കിവച്ചിരിക്കുന്നു പകലിന് കാഴ്ചകളെ
സ്ഥൂലമായ പച്ചപ്പിനുള്ളില്‍
പുതച്ചു മൂടി വച്ചിരിക്കുന്നു
നിബിഡമാം കാട്
അസന്ഖ്യം പ്രാണന്റെ തുടിപ്പുകളെ
കടലോളം
കാടോളം
വാനത്തോളം
രാത്രിയുടെ സാന്ദ്രതയോളമോ പോലെ
നിന് സ്നേഹത്തിന്
ആഴം ..അനന്തത ..സാന്ദ്രത ..നിബിഡത
സ്ഥൂലമായ പച്ചപ്പിനുള്ളില്‍
മറുപടിഇല്ലാതാക്കൂപുതച്ചു മൂടി വച്ചിരിക്കുന്നു
നിബിഡമാം കാട്
അസന്ഖ്യം പ്രാണന്റെ തുടിപ്പുകളെ
Thanks Reshu
ഇല്ലാതാക്കൂ