2014 ജൂൺ 16, തിങ്കളാഴ്‌ച

മിഴി നീർ മേഖങ്ങൾ

                                       

മെല്ലെ തുറന്ന നിൻ ഒറ്റ മുറി വീടിൻ ജാലകം 
തൂവെളിച്ചം കീറിയിട്ടൊരു വഴിത്താരയിൽ 
നിൻ പദനിസ്വനങ്ങൾ 
നാദങ്ങളായ് അടർന്നു വീണലിഞ്ഞൊരാ രാവിൽ

മിഴി തുറക്കും പിച്ചകപൂവുകളിൽ
ചെറു മുത്തമിട്ട മന്ദസമീരന്റെ
കുളിരുമലകളിൽ മുഗ്ദ്ധമായ് ഞാനടരവേ

അറിഞ്ഞു .......
നിൻ ജാലകവാതിൽ താണ്ടി മഴയെത്തുന്നത്

കവിളിൽ വീണത്‌ മഴ നീരെങ്കിൽ
എന്നുള്ള മെന്തിനിത്ര പൊള്ളി ?

നനഞ്ഞു കുതിർന്നതു മഴയിലെങ്കിൽ
എന്തിനു നിൻ മിഴിയിതളുകളിത്ര വാടി ?

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ