അവസാനം പ്രളയത്തില്‍ എല്ലാം ഒടുങ്ങി
എല്ലാവരും പ്രേതങ്ങളുടെ താഴ്വരയില്‍
ഒരു നിറവും മണവും രൂപവുമില്ലാത്തവരായി-
വന്നടിഞ്ഞു ചേര്‍ന്നു.
ഹിന്ദു ക്രിസ്ത്യന്‍ മുസ്ലിം പ്രേതങ്ങള്‍,
സ്വര്‍ഗ്ഗ- നരഗങ്ങള്‍
പിന്നെയും..
എല്ലാവരും പ്രേതങ്ങളുടെ താഴ്വരയില്‍
ഒരു നിറവും മണവും രൂപവുമില്ലാത്തവരായി-
വന്നടിഞ്ഞു ചേര്‍ന്നു.
ഹിന്ദു ക്രിസ്ത്യന്‍ മുസ്ലിം പ്രേതങ്ങള്‍,
സ്വര്‍ഗ്ഗ- നരഗങ്ങള്‍
പിന്നെയും..
വെറുതെ സ്വപ്നം കാണുന്നത് അവസാനിപ്പിച്ചു.
പല നിറ കൊടികള്‍ കെട്ടി നടന്നവര്‍
നിറങ്ങള്‍ തന്നെ ഇല്ലാതായത് കണ്ടപ്പോള്‍
മുദ്രാവാക്യങ്ങള്‍ ഉണങ്ങിയ
ചുണ്ടുകള്‍ പൂട്ടികെട്ടി
മുഖത്തോട് മുഖം നോക്കിയിരിന്നു.
അര്‍ത്ഥം മുഴുവന്‍ അടവെച്ചിരുന്ന
പ്രേതങ്ങള്‍
തെരുവ് പ്രേതങ്ങള്‍ക്കൊപ്പം
കരിമ്പടം പങ്കിട്ടു.
കാമം ആതുരമായി ആഘോഷിച്ചു
പേ പിടിച്ചവനും,
പ്രേതങ്ങളുടെ താഴ്വരയില്‍--,
കരഞ്ഞു തീര്‍ക്കാന്‍ വേണ്ടിയെങ്കിലും
ഒരു കഴുതയാകാന്‍ കൊതിച്ചു.
കനത്ത നിശബ്ദതയില്‍
പ്രേതങ്ങളുടെ താഴ്വരയില്‍
എല്ലാം അടിഞ്ഞു ചേര്‍ന്നു .
ശബ്ദം... ചേതന...പ്രതീക്ഷ..
അന്തരീക്ഷത്തില്‍ അപ്പോഴും കനത്തു നിന്നു
കുറെ നിലവിളികള്‍ ..
ഒരു പ്രളയവുംകൊണ്ടുപോകാതെ ..
ഒരു കൊടുങ്കാറ്റും കൊണ്ടുപോകാതെ ...
പ്രപഞ്ചത്തിന്റെ അറ്റം വരെ-
കനത്തു നിന്നു
ആ നിലവിളികള്‍.
__സാംജിചെട്ടിക്കാട്__
പല നിറ കൊടികള്‍ കെട്ടി നടന്നവര്‍
നിറങ്ങള്‍ തന്നെ ഇല്ലാതായത് കണ്ടപ്പോള്‍
മുദ്രാവാക്യങ്ങള്‍ ഉണങ്ങിയ
ചുണ്ടുകള്‍ പൂട്ടികെട്ടി
മുഖത്തോട് മുഖം നോക്കിയിരിന്നു.
അര്‍ത്ഥം മുഴുവന്‍ അടവെച്ചിരുന്ന
പ്രേതങ്ങള്‍
തെരുവ് പ്രേതങ്ങള്‍ക്കൊപ്പം
കരിമ്പടം പങ്കിട്ടു.
കാമം ആതുരമായി ആഘോഷിച്ചു
പേ പിടിച്ചവനും,
പ്രേതങ്ങളുടെ താഴ്വരയില്‍--,
കരഞ്ഞു തീര്‍ക്കാന്‍ വേണ്ടിയെങ്കിലും
ഒരു കഴുതയാകാന്‍ കൊതിച്ചു.
കനത്ത നിശബ്ദതയില്‍
പ്രേതങ്ങളുടെ താഴ്വരയില്‍
എല്ലാം അടിഞ്ഞു ചേര്‍ന്നു .
ശബ്ദം... ചേതന...പ്രതീക്ഷ..
അന്തരീക്ഷത്തില്‍ അപ്പോഴും കനത്തു നിന്നു
കുറെ നിലവിളികള്‍ ..
ഒരു പ്രളയവുംകൊണ്ടുപോകാതെ ..
ഒരു കൊടുങ്കാറ്റും കൊണ്ടുപോകാതെ ...
പ്രപഞ്ചത്തിന്റെ അറ്റം വരെ-
കനത്തു നിന്നു
ആ നിലവിളികള്‍.
__സാംജിചെട്ടിക്കാട്__

നന്നായിട്ടുണ്ട്
മറുപടിഇല്ലാതാക്കൂനന്ദി കൊലറക്കല് മോയ്തൂട്ടി ....
മറുപടിഇല്ലാതാക്കൂവളരെ നന്നായിട്ടുണ്ട് ,
ഇല്ലാതാക്കൂആധുനിക കവിതയുടെ എല്ലാ ഭാവങ്ങളും........
ck Biju ...കവിത സംവേതനം ചെയ്യപ്പെടുമ്പോള്‍ മാത്രമാണത് കവിത ആകുന്നതു അല്ലെങ്കില്‍ വെറും അക്ഷരകൂട്ടവും ...ആ നിലക്ക് ഞാന്‍ കവിയാകുന്നു ...നന്ദി ...
മറുപടിഇല്ലാതാക്കൂ