യുക്തിവാതം എന്ന വാക്കിനെ ചിലര്‍ തെറ്റിദ്ധരിച്ചിരിക്കുന്നു എന്ന് വേണം കരുതാന്‍ മത വിശ്വാസങ്ങളെയും ആചാരങ്ങളെയും സംബന്ധിക്കുന്നവയെ വിമര്‍ശിക്കുന്നതു മാത്രമാണ് യുക്തിവാതം എന്ന് ഇവര്‍ കരുതുന്നതത്രേ. യുക്തിക്ക് നിരക്കാത്ത സമൂഹത്തിലെ മറ്റു വിഷ
യങ്ങള്‍ ഇവര്‍ ശ്രെദ്ധിക്കാന്‍ മെനക്കെടാറില്ല .രാഷ്ട്രീയ ഭീകരത,ഹര്‍ത്താലുകള്‍ പോലുള്ള സമരമുറകള്‍ ഇവയൊക്കെ എങ്ങിനെ യുക്തിസഹമാണ് ?.ആര്‍ക്കും ഒരുപദ്രവവുംഉണ്ടാക്കാത്ത ചില മതപരമായ ആചാരങ്ങല്ക്കെതിരെ വാളെടുക്കാന്‍ നടക്കുന്നതിനു പകരം, എല്ലാത്തരത്തിലും ജനതയെ ബുദ്ധിമുട്ടിക്കുന്ന ഇത്തരം സമരാഭാസങ്ങള്‍ ക്കെതിരെ ഇവര്‍ തങ്ങളുടെ ഊര്‍ജ്ജം ഉപയോഗിക്കട്ടെ .കാര്‍ഷിക വ്യവസായിക രംഗങ്ങളില്‍ കേരളം തകരുവാനുണ്ടായ സാഹചര്യങ്ങള്‍ പഠിക്കുവാന്‍ മെനക്കെട്ടാല്‍ ഇവര്‍ ചെന്നെത്തുക രാഷ്ട്രീയക്കാരുടെ യുക്തിസഹമാല്ലാത്ത,നൈതികമാല്ലാത്ത ഇടപെടലുകളായിരുന്നു എന്ന് കാണാം,കേരളത്തിന്റെ മണ്ണില്‍ ഇനിയും കാര്‍ഷിക-വ്യവസായ ഉണര്‍വുകള്‍ ഉണ്ടാക്കാന്സഹായിക്കുന്നതരത്തില് ഇവര്‍ ഇവരുടെ ഊര്‍ജ്ജം ഉപയോഗിക്കട്ടെ ,തെളിനീരും നിറയെ മത്സ്യങ്ങളും അവയെ പിടിച്ചു ഉപജീവിച്ചിരുന്ന ഒരു ജീവശ്രിന്ഘലയും നിലനിന്നിരുന്ന നമ്മുടെ നാട്ടില്‍ ഇന്ന് മലിനീകൃതമായ പുഴകള്‍ നദികള്‍ മാത്രം,കുലമറ്റ്തീരാറായ ജലജൈവസമ്പത്തും. അധികൃതരുടെ അനുഗ്രഹാശിസുകളോടെ വ്യവസായികള്‍ നദികളിലേക്ക് തള്ളുന്ന രാസമാലിന്യങ്ങള്‍ നദികളെയും മണ്ണിനെയും ഒരു ജൈവ ശ്രിന്ഖലയെയും തകര്‍ക്കുമ്പോള്‍ ഈ അഭിപ്രായ സ്വോതന്ദ്ര്യവാതികള് ഇവിടെ എന്ത് ചെയ്യുകയാണ് ?വിശ്വാസികളുടെ നിരുപദ്രവകരമായ ആചാരങ്ങളിലേക്ക് ഒളിഞ്ഞുനോക്കി സുഖിക്കുന്നതിനു പകരം ഇവര്‍ ഇത്തരം വിഷയങ്ങളില്‍ തങ്ങളുടെ ഊര്‍ജ്ജം ഉപയോഗിക്കട്ടെ .നിയമ പാലകരുടെ ഒത്താശകളോടെ നദികളിലെ മണലൂറ്റി നദികളെ കൊല്ലുന്ന, മണ്ണിന്റെ ഉര്‍വ്വരതയെ ഇല്ലാതാക്കി ഭൂമിയെ ഒരു വരള്‍ച്ചയുടെ ഭീതിതമായ ഭാവിയിലേക്ക് കൊണ്ടുപോകുന്ന കാരണക്കാര്‍ക്കെതിരെ ഇവര്‍ ഇവരുടെ ബുദ്ധിയും ഊര്‍ജ്ജവും ഉപയോഗിക്കട്ടെ.സാംസ്കാരിക അധിനിവേശങ്ങളുടെ മലീമസമായ ഖടകങ്ങള്‍ സ്ത്രീ സമൂഹത്തെയും, പുതു തലമുറയെയും പ്രതികൂലമായി ബാധിക്കുമ്പോള്ഇത്തരം ജീര്ണ്ണ്തകള്ക്കെതിരെഇവര് തങ്ങളുടെ ഊര്‍ജ്ജവും ഭയങ്കരമായ ബുദ്ധിയും വിനിയോഗിക്കട്ടെ . എന്നാല്‍ ഇത്തരക്കാരുടെ ലക്ഷ്യം വിവാദങ്ങളും,ചീപ് പബ്ലിസിറ്റിയും ആണ് എന്ന് വേണം കരുതാന്‍ .ഇത്തരക്കാര്‍ സ്വയം വലിയ ബുദ്ധിജീവികളായി പ്രഖ്യാപിക്കുകയും ,വിശ്വാസികള്‍ വിഡ്ഢികളും ശാസ്ത്രാവിജ്ഞാനം ഇല്ലാത്തവരുമാണെന്ന് ധരിച്ചു വശായിരിക്കുന്നു . ഇത്തരക്കാര്‍ പലരുടെയും ഭാഷ അസഭ്യപൂര്ണവും പക്വതയില്ലാതതുമാണ് എന്ന് മനസ്സിലാക്കാന്‍ ഇത്തരക്കാരുടെ പല പ്രതികരണങ്ങളിലെക്കും കണ്ണോടിച്ചാല്‍ മതി .

അറിയുന്ന ചില കാര്യങ്ങള്‍ പങ്കു വയ്ക്കുക എന്നതിന്നപ്പുറം ഒരു മത്സരമോ വെല്ലുവിളികളോ ഒന്നുമില്ല- എല്ലാം അറിയുമെന്ന ധാര്‍ഷ്ട്യവുമില്ല-
മറുപടിഇല്ലാതാക്കൂ